പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കണം: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കണം: ഹൈക്കോടതി


കൊച്ചി
പ്രകൃതിവിഭവങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ വരുംതലമുറകളുടെ ആവശ്യങ്ങൾകൂടി സർക്കാരുകൾ കാണണമെന്ന് ഹൈക്കോടതി. പ്രകൃതിവിഭവങ്ങൾ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.

മൂന്നാർ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ‌് റിസോർട്ട്‌സ് ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ ഹർജി പരിഗണിക്കവെയാണ‌് കോടതിയുടെ നിരീക്ഷണം. 1964ലെ കേരള ലാൻഡ് അസൈൻമെന്റ് ചട്ടപ്രകാരം കൃഷിയാവശ്യത്തിന് നൽകിയ ഭൂമിയിൽ റിസോർട്ട‌് നിർമിച്ച മൂന്നാർ ചിന്നക്കനാലിലെ മഹീന്ദ്രയുടെ പഞ്ചനക്ഷത്ര കോട്ടേജുകൾ പൊളിക്കാനും പട്ടയം റദ്ദാക്കാനും 2007ൽ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.  ഇതിനെ ചോദ്യംചെയ്ത് കമ്പനി നൽകിയ അപ്പീൽ ലാൻഡ് റവന്യൂ കമീഷണർ തള്ളി. പുറമ്പോക്കുഭൂമിയാക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടിന് നിർദേശവും നൽകി. കമ്പനി നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. സർക്കാരിനുവേണ്ടി സ്‌റ്റേറ്റ് അറ്റോർണി കെ വി സോഹൻ ഹാജരായി. കൃഷിയാവശ്യത്തിന് നൽകിയ ഭൂമി മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ചാൽ പട്ടയം റദ്ദാക്കാമെന്ന വ്യവസ്ഥ വന്നത് 1971ലാണെന്ന‌് കമ്പനി വാദിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2VM2h2F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages