കൊച്ചി
മന്നം–-- ചെറായി 110 കെവി വൈദ്യുതി െലെനിന്റെ അലൈൻമെന്റ് മാറ്റണമെന്ന ഹർജി തള്ളിയ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വെണ്ണല ഹരിത റോഡിൽ കവണാട്ട‌് ഫർഹാന, ഫാത്തിമ ലത്തീഫ് എന്നിവർ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് സിംഗിൾബെഞ്ച് തള്ളിയത്.
വൈദ്യുതിലൈൻ തങ്ങളുടെ വസ്തുവിലൂടെയാണ് കടന്നുപോവുന്നതെന്നും അനുമതിയില്ലാതെ ടവർ സ്ഥാപിക്കുന്നുവെന്നും ആരോപിച്ച് ഇവർ നേരത്തെ ഹർജി നൽകിയിരുന്നു. 18.5 മീറ്റർ ഉയരത്തിലാണ് ലൈൻ കടന്നു പോവുകയെന്നും ലൈനിൽനിന്ന് 4.75 മീറ്റർ അകലെവരെ നിർമാണം ആവാമെന്നും കെഎസ്ഇബി അറിയിച്ചു. 17.5 മീറ്റർ ഉയരത്തിലുള്ള നിർമാണമാണ് ഉദ്ദേശിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു.
ഉയരം കൂട്ടുന്നതിനുള്ള അധികചെലവായ നാലു ലക്ഷം രൂപ നൽകുമെങ്കിൽ നാലോ അഞ്ചോ മീറ്റർ ഉയരം കൂട്ടാമെന്ന‌് കെഎസ്ഇബിയും വ്യക്തമാക്കി. ടവർ വസ്തുവിന്റെ നടുവിൽനിന്ന് അതിർത്തിയിലേക്ക് മാറ്റണമെന്നും ലൈനിന്റെ ഉയരം കൂട്ടണമെന്നും ഹർജിക്കാർ തുടർന്നു വാദിച്ചു. ഉയരം കൂട്ടുന്നത് സംബന്ധിച്ച് കെഎസ്ഇബിയുടെ നിലപാട് അംഗീകരിക്കാൻ തയ്യാറാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. തുടർന്ന്, ഉയരം 18.5ൽ നിന്ന് 25 മീറ്ററാക്കാൻ മന്നം ട്രാൻസ‌്‌മിഷൻ ഡിവിഷൻ എക‌്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകാമന്ന‌് കോടതി വ്യക്തമാക്കി. ഒരാഴ‌്ചയ‌്ക്കകം നിവേദനം നൽകണമെന്നും അതിൽ കെഎസ്ഇബി ഒരാഴ‌്ചയ‌്ക്കകം തീരുമാനമെടുക്കണമെന്നുമായിരുന്നു വിധി. ഈ വിധി പുനപരിശോധിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.
from Kerala || Deshabhimani Online News http://bit.ly/2HLWpTv
via IFTTT
No comments:
Post a Comment