കൊച്ചി
ആലുവ ചൂർണിക്കരയിലെ തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ വ്യാജരേഖ ചമച്ച കേസിൽ ആലുവ താലൂക്ക‌് ഓഫീസിലെ രേഖകൾ വിജിലൻസ‌് പിടിച്ചെടുത്തു. പുരയിടമാക്കാൻ ലാൻഡ‌് റവന്യു കമീഷണറേറ്റിൽനിന്ന‌് കോൺഗ്രസ‌് നേതാവ‌് അബു സംഘടിപ്പിച്ച വ്യാജ ഉത്തരവ‌് ഉൾപ്പെടെയുള്ള രേഖകളാണ‌് വിജിലൻസ‌് ഇൻസ‌്പെക‌്ടർ എം സുരേന്ദ്രന്റെ നേതൃത്വത്തിൽ കസ‌്റ്റഡിയിലെടുത്തത‌്. ഇവ വിശദ പരിശോധനയ‌്ക്കുശേഷം മൂവാറ്റുപുഴ വിജിലൻസ‌് കോടതിക്കു കൈമാറും.
രണ്ടു ദിവസമായി തുടരുന്ന പരിശോധനയോടൊപ്പം ആലൂവ താലൂക്ക‌് ഓഫീസിലെ ഉദ്യോഗസ്ഥരിൽനിന്ന‌് മൊഴി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ഫോർട്ട‌്കൊച്ചി ആർഡി ഓഫീസിലെ രേഖകൾ പരിശോധിക്കും. ഇതോടൊപ്പം ഉദ്യോഗസ്ഥരിൽനിന്നും മൊഴിയെടുക്കും.
ദേശീയപാതയോടുചേർന്ന‌് മുട്ടത്തെ കോടികൾ വിലയുള്ള തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ അബുവിന്റെ നേതൃത്വത്തിൽ വ്യാജ ഉത്തരവ‌് നിർമിച്ചുവെന്നാണ‌് കേസ‌്. ലാൻഡ‌് റവന്യൂ കമീഷണറേറ്റിലെ ജീവനക്കാരൻ അരുണും കേസിൽ പ്രതിയാണ‌്. അറസ‌്റ്റിലായ ഇരുവരും റിമാൻഡിലാണ‌്.
കേസ‌് ലോക്കൽ പൊലീസിൽനിന്ന‌് വിജിലൻസിന‌് കൈമാറിയെന്ന ഡിജിപിയുടെ ഉത്തരവ‌് ലഭിക്കുന്നതോടെ പൊലീസിന്റെ പക്കലുള്ള രേഖകളും തെളിവുകളും വിജിലൻസിന‌് ലഭിക്കും. ഒരാഴ‌്ചയ‌്ക്കുള്ളിൽ കേസന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് കോടതിക്ക‌് കൈമാറാനാകുമെന്നാണ‌് വിജിലൻസിന്റെ നിഗമനം.
from Kerala || Deshabhimani Online News http://bit.ly/2YWZeqA
via IFTTT
No comments:
Post a Comment