കല്ലട ബസിലെ മർദനം : റിപ്പോർട്ട‌് ജൂൺ 26നകം നൽകണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

കല്ലട ബസിലെ മർദനം : റിപ്പോർട്ട‌് ജൂൺ 26നകം നൽകണം


കോഴിക്കോട‌്
കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ആവശ്യപ്പെട്ട റിപ്പോർട്ട‌് എറണാകുളം സിറ്റി പൊലീസ് കമീഷണറും സംസ്ഥാന ഗതാഗത കമീഷണറും ജൂൺ 26നകം ഹാജരാക്കണമെന്ന‌് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.  ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന  സിറ്റിങ്ങിൽ അംഗം പി മോഹൻദാസാണ‌് നിർദേശം നൽകിയത‌്.

ല്ലട ബസ‌് ഉടമ സുരേഷ് കല്ലട മനുഷ്യാവകാശ കമീഷന് മുന്നിൽ നേരിട്ട് ഹാജരായി.  അഭിഭാഷകനൊപ്പമാണ‌് എത്തിയത‌്. യാത്രക്കാരെ മർദിച്ച ജീവനക്കാരെ പുറത്താക്കിയതായി സുരേഷ് കല്ലട  അറിയിച്ചു.

ഡിവൈഎസ്‌പിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് കമീഷൻ മുമ്പ‌് ആവശ്യപ്പെട്ടിരുന്നു. അന്തർസംസ്ഥാന സർവീസുകൾ കൂടുതൽ തുടങ്ങേണ്ടതിന്റെ ആവശ്യകത ഉന്നയിച്ച് ഗതാഗത കമീഷണർക്കും നോട്ടീസ് അയച്ചിരുന്നു. റിപ്പോർട്ട‌് ലഭിക്കാത്തതിനെ തുടർന്നാണ‌് പുതിയ നടപടി. റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നിയമപരമായി  നീങ്ങുമെന്ന് കമീഷൻ അറിയിച്ചു. കേസ് ജൂൺ 26-ന്  ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ വീണ്ടും പരിഗണിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2HLW4QJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages