കുറവിലങ്ങാട് > കോഴായിലെ പഞ്ചമി വീട്ടിലേക്ക് ദുബായിൽ നിന്ന് ഏഴുകോടിയുടെ ഭാഗ്യം വിരുന്നെത്തി. വർഷങ്ങൾക്കുമുമ്പ് എസ്എസ്എൽസി മൂന്നാം റാങ്ക് ജേത്രിയായി അഭിനന്ദനങ്ങളേറ്റുവാങ്ങിയ ഡോ. പി ആർ ജയശ്രീയുടെ സഹോദരനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
കോഴാ പഞ്ചമിയിൽ രവീന്ദ്രൻ നായർ–--രത്‌നമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമനായ പി ആർ രതീഷിനാണ് ദുബായിൽ നടന്ന നറുക്കെടുപ്പിൽ ഏഴുകോടി രൂപ(10 ലക്ഷം ഡോളർ) ലഭിച്ചത്. ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയുടെ മില്ലെനിയം നറുക്കെടുപ്പിലൂടെയാണ് ഓൺലൈനിലെടുത്ത 1608-ാം നമ്പർ ടിക്കറ്റിനെ ഭാഗ്യം കടാക്ഷിച്ചത്. 1000 ദിർഹമാണ് ഒരുടിക്കറ്റിന്റെ വില. പത്തൊൻപതിനായിരത്തോളം ഇന്ത്യൻ രൂപവരും. കഴിഞ്ഞ പത്ത് വർഷത്തോളമായി ഭാര്യ രമ്യയ്‌ക്കൊപ്പം ദുബായിലാണ് രതീഷിന്റെ താമസം. സിഎ പാസായി ദുബായിൽ ജോലി തേടിയെത്തിയ രതീഷിനെ ഇപ്പോൾ ഭാഗ്യം തേടിയെത്തി. എംബിഎ ബിരുദധാരിയാണ് രമ്യ. രതീഷിനെ ഭാഗ്യം കടാക്ഷിച്ച വിവരം ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിൽ അറിയുന്നത്. എംജി സർവകലാശാല ഉദ്യോഗസ്ഥനായ സഹോദരൻ പി ആർ ജയേഷിനെ വിളിച്ച് രതീഷ് ലോട്ടറിയടിച്ച വിവരം അറിയിക്കുകയായിരുന്നു.
ചെറിയ ലോട്ടറിയടിച്ചെന്ന വിശേഷമാണ് അറിയിച്ചത്. തുടർന്ന് തീർത്തും ചെറുതല്ലെന്നും കൂട്ടിച്ചേർത്തു. വീട്ടുകാർക്ക് വിശ്വാസത്തിനായി ഒടുവിൽ ദുബായ് ഡ്യൂട്ടി പെയ്ഡിലെ ഓൺലൈൻ വാർത്തതന്നെ അയച്ചുകൊടുത്തു. ഭാഗ്യദേവതയുടെ കടാക്ഷത്തിലുള്ള ആഹ്ലാദത്തിലാണ് പഞ്ചമി വീട്.
from Kerala || Deshabhimani Online News http://bit.ly/2YWDECh
via IFTTT
No comments:
Post a Comment