ക്ലീൻചിറ്റ‌് ക്ലീനല്ല ; തെരഞ്ഞെടുപ്പ്‌ കമീഷനിൽ ഭിന്നത - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

ക്ലീൻചിറ്റ‌് ക്ലീനല്ല ; തെരഞ്ഞെടുപ്പ്‌ കമീഷനിൽ ഭിന്നത


ന്യൂഡൽഹി
പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷനും ക്ലീൻ ചിറ്റ‌് നൽകിയതിൽ തെരഞ്ഞെടുപ്പു കമീഷനിൽ ഭിന്നത. കമീഷണർ അശോക‌് ലവാസയും മുഖ്യ തെരഞ്ഞെടുപ്പുകമീഷണർ സുനിൽ അറോറയും തമ്മിലുള്ള തർക്കമാണ‌് പരസ്യമായത‌്.  കമീഷന്റെ നടപടിക്കെതിരെ  ലവാസയും  ലവാസയ‌്ക്ക‌് മറുപടിയുമായി അറോറയും രംഗത്തെത്തി. ഭൂരിപക്ഷ തീരുമാനത്തോട‌് വിയോജിച്ച അശോക‌്‌ ലവാസ മൂന്നാം തീയതിമുതൽ പെരുമാറ്റച്ചട്ടലംഘന പരാതികൾ പരിഗണിക്കുന്ന കമീഷൻ യോഗങ്ങൾ ബഹിഷ‌്കരിച്ചു. മൂന്നാം തീയതിയാണ‌് മോഡിക്ക‌് ആറ‌ു പരാതിയിലും അമിത‌് ഷായ്ക്ക‌് അഞ്ച‌ു പരാതിയിലും ക്ലീൻചിറ്റ‌് നൽകിയത‌്. ക്ലീൻചിറ്റ‌് നൽകിയ യോഗത്തിലെ തന്റെ വിയോജനക്കുറിപ്പും പ്രധാന ഉത്തരവിന്റെ ഭാഗമാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന‌ാണ‌് അശോക‌്‌ ലവാസയുടെ പ്രതിഷേധം. തന്റെ എതിർപ്പ‌ുകൂടി പ്രധാന ഉത്തരവിന്റെ ഭാഗമാക്കാതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്നാണ‌് അദ്ദേഹത്തിന്റെ നിലപാട‌്. 

വ്യത്യസ‌്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അത‌് തെരഞ്ഞെടുപ്പ‌ു കമീഷനുള്ളിൽ പരിഹരിക്കുന്നതാണ‌് ഉചിതമെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യതെരഞ്ഞെടുപ്പ‌ു കമീഷണർ സുനിൽ അറോറ പ്രതികരിച്ചു. മോഡിക്കും അമി‌ത‌്  ഷായ‌്ക്കും എതിരായ പരാതികൾ മുഖ്യതെരഞ്ഞെടുപ്പ‌ു കമീഷണർ , തെരഞ്ഞെടുപ്പ‌ു കമീഷണർമാരായ അശോക‌്‌ ലവാസ, സുശീൽചന്ദ്ര എന്നിവർ അംഗങ്ങളായ സമിതിയാണ‌് പരിഗണിച്ചത‌്.

എല്ലാ പരാതിയിലും മോഡിക്കും ഷായ‌്ക്കും ക്ലീൻചിറ്റ‌് നൽകാമെന്നായിരുന്നു സുനിൽ അറോറയുടെയും സുശീൽ ചന്ദ്രയുടെയും നിലപാട‌്. ഇതിൽ വിയോജിച്ച ലവാസ, മോഡിക്ക‌് കാരണംകാണിക്കൽ നോട്ടീസ‌് അയക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നു. ആകെയുള്ള 11 പരാതികളിൽ അഞ്ചെണ്ണത്തിലും ലവാസ വിയോജിപ്പ‌് രേഖപ്പെടുത്തി. അതിൽ നാലെണ്ണം മോഡിക്കെതിരെയും ഒരെണ്ണം അമിത‌് ഷായ‌്ക്കെതിരെയുമുള്ള പരാതിയായിരുന്നു. മുഖ്യതെരഞ്ഞെടുപ്പ‌ു കമീഷണറും മറ്റ‌് കമീഷണർമാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്ന അവസരങ്ങളിൽ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്നാണ‌് ചട്ടം . ഇത്തരം സാഹചര്യങ്ങളിൽ ഭിന്നനിലപാട‌ുകൂടി പ്രധാന ഉത്തരവിന്റെ ഭാഗമാക്കുന്നതാണ‌് കീഴ‌്‌വഴക്കം.

പൊതുസ്വഭാവമുള്ള അർധനിയമ സംവിധാനമാണ‌് തെരഞ്ഞെടുപ്പ‌ു കമീഷൻ എന്നതിനാൽ കോടതി വിധിന്യായങ്ങൾക്ക‌് സമാനമായ രീതിയിൽ പ്രധാന വിധിക്കൊപ്പം ഭിന്നവിധികൂടി ഉൾപ്പെടുത്തേണ്ടതില്ലെന്നാണ‌് കമീഷന്റെ വിശദീകരണം. എന്നാൽ, പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികളിൽ കമീഷനുള്ളിൽ ഭിന്നാഭിപ്രായമുണ്ടാകുന്ന അവസരങ്ങളിൽ അത‌ുകൂടി പ്രധാന ഉത്തരവിന്റെ ഭാഗമാക്കുന്നതാണ‌് ഉചിതമെന്ന‌് പേര‌് വെളിപ്പെടുത്താതെ മുൻ തെരഞ്ഞെടുപ്പ‌ു കമീഷണർമാർ പ്രതികരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2EjC0Tq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages