പ്രവാസിചിട്ടിയിലെ പങ്കാളിത്തം നാടിന്റെ നന്മയ‌്ക്ക‌്: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

പ്രവാസിചിട്ടിയിലെ പങ്കാളിത്തം നാടിന്റെ നന്മയ‌്ക്ക‌്: മുഖ്യമന്ത്രി

ലണ്ടൻ
കെഎ‌സ‌്എഫ‌്ഇയുടെ പ്രവാസി ചിട്ടിയിൽ പങ്കാളിയാകുന്നതിലൂടെ നാടിന്റെ നന്മയ‌്ക്കായുള്ള പദ്ധതിയിലാണ‌് അംഗമാകുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്എഫ്ഇ പ്രവാസി ചിട്ടി പദ്ധതി യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫിൻസ്‌ബെറി സ‌്ക്വയറിലെ മോണ്ട് കാം റോയൽ ലണ്ടൻ ഹോട്ടലിലായിരുന്നു ചടങ്ങ‌്. നാടിന്റെ ധന സമാഹരണത്തിനുള്ള പദ്ധതിയാണ‌് പ്രവാസി ചിട്ടി. ഇതിനൊപ്പം കെഎസ‌്എഫ‌്ഇയുടെ മുഖവും മാറുകയാണ‌്. അതിന്റെ ഭാഗമായാണ‌് ചിട്ടിയിലൂടെ സമാഹരിക്കുന്ന പണം നാടിന്റെ വികസനത്തിനായി ഉപയോഗിക്കാൻ കെഎസ‌്എഫ‌്ഇ തീരുമാനിച്ചത‌്. പ്രവാസി ചിട്ടിവഴി സർവതല സ്പർശിയായ വികസനമാണ്‌  ലക്ഷ്യം. മാലിന്യമില്ലാത്ത നദി, വിഷമില്ലാത്ത പച്ചക്കറികൾ ഇതൊക്കെയാണ് നമ്മുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2WSOB7i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages