ആറിടങ്ങളിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

ആറിടങ്ങളിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ‌്


സ്വന്തം ലേഖകൻ
ലോക‌്സഭാ തെരഞ്ഞെടുപ്പ‌ിൽ നാല‌ു സിറ്റിങ‌് എംഎൽഎമാർ തെരഞ്ഞെടുക്കപ്പെട്ടതോടെ ഈ സീറ്റടക്കം കേരളത്തിൽ ആറ‌ു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിന‌് കളമൊരുങ്ങി.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ വിജയിച്ച എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ‌് മണ്ഡലങ്ങളിലാണ‌് ഉപതെരഞ്ഞെടുപ്പ‌് വേണ്ടിവരിക.  മഞ്ചേശ്വരത്ത‌് മുസ്ലിംലീഗിലെ പി ബി അബ‌്ദുൾ റസാഖും പാലായിൽ കേരള കോൺഗ്രസ‌് എമ്മിലെ കെ എം മാണിയും മരണമടഞ്ഞതിനാൽ ഇവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ‌് വരും. ഈ ആറിടങ്ങളിൽ അരൂർ മാത്രമാണ‌് എൽഡിഎഫിന്റെ സിറ്റിംഗ‌് സീറ്റ‌്.

എൻഡിഎയിലെ രണ്ട‌ു സിറ്റിങ് രാജ്യസഭാ എംപിമാർ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. എറണാകുളത്ത‌് അൽഫോൻസ‌് കണ്ണന്താനവും തൃശൂരിൽ സുരേഷ‌് ഗോപിയുമാണ‌് പരാജയപ്പെട്ടത‌്. 02016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ യുഡിഎഫിലെ അഡ്വ.സി ആർ ജയപ്രകാശിനെ 38519 വോട്ടിനാണ‌് എ എം ആരിഫ‌് പരാജയപ്പെടുത്തിയത‌്. എറണാകുളത്ത‌് ഹൈബി ഈഡൻ 21949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് എൽഡിഎഫിലെ എം അനിൽകുമാറിനെ പരാജയപ്പെടുത്തിയത‌്.
കോന്നിയിൽ അടൂർ പ്രകാശ‌് 20748 വോട്ടിനാണ‌് എൽഡിഎഫിലെ അഡ്വ. ആർ സനൽകുമാറിനെ പരാജയപ്പെടുത്തിയത‌് വട്ടിയൂർക്കാവിൽ 7622 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് കെ മുരളീധരൻ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത‌്. മഞ്ചേശ്വരത്ത‌് യുഡിഎഫിലെ പി ബി അബ‌്ദുൾ റസാഖ‌് കെ സുരേന്ദ്രനെ 89 വോട്ടിനാണ‌് പരാജയപ്പെടുത്തിയത‌്. പാലായിൽ കെ എം മാണി 4703 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌് ജയിച്ചത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2HzZ7LD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages