കേരളത്തിൽ ആർഎസ്എസ്–സംഘപരിവാർ അജണ്ട വീണ്ടും തകർന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

കേരളത്തിൽ ആർഎസ്എസ്–സംഘപരിവാർ അജണ്ട വീണ്ടും തകർന്നു


കൊല്ലം
ശബരിമല വിഷയം ഉൾപ്പെടെ ഉയർത്തി വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനുളള ആർഎസ്എസ്–സംഘപരിവാർ അജണ്ട വീണ്ടും പൊളിഞ്ഞു. രാമജന്മഭൂമി പ്രശ്നവും ഗോവധവും ഉൾപ്പെടെ വർഗീയ അജണ്ടയിൽ ഉത്തരേന്ത്യയിൽ നേട്ടമുണ്ടാക്കിയ തന്ത്രമാണ് ശബരിമല യുവതി പ്രവേശം ഉയർത്തി കേരളത്തിൽ ബിജെപിയും സംഘപരിവാറും പരീക്ഷിച്ചത്. എന്നാൽ,കേരളം സംഘപരിവാറിന്റെ ഈ  ഹിന്ദുത്വവർഗീയ പ്രത്യയശാസ്ത്രത്തെ പാടെ തിരസ്കരിച്ചു.

ശബരിമല മുഖ്യപ്രചാരണ ആയുധമാക്കി പത്തനംതിട്ടയിൽ മത്സരിച്ച കെ സുരേന്ദ്രന്ു മൂന്നാംസ്ഥാനമാണ് ലഭിച്ചത്. തീവ്ര വർഗീയ നിലപാട് സ്വീകരിക്കുന്ന കുമ്മനം രാജശേഖരനെ ഗവർണർ സ്ഥാനം രാജിവെപ്പിച്ച് തിരുവനന്തപരുത്ത് മത്സരിപ്പിച്ച്ച അട്ടിമറി നടത്താനുള്ള നീക്കത്തിനും വലിയ തിരിച്ചടിയാണ് ലഭിച്ചത്. ശബരിമല വിഷയം ഉയർത്തി ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ആറ് ലോക്സവഭാ സീറ്റ് നേടുമെന്നാണ് സംഘ പരിവാർ അവകാശപ്പെട്ടത്ഥ. എന്നാൽ, ഒരിടത്തും വിജയിച്ചില്ലെന്ന് മാത്രമല്ല തിരുവനന്തപരുത്ത് മാത്രമാണ് കഴിഞ്ഞ തവണത്തേതുപോലെ രണ്ടാം സ്ഥാനത്ത്ു എത്താനായത്.

അഞ്ച് ലോകസഭ മണ്ഡലങ്ങളിൽ ഒഴികെ ഒരിടത്തും വോട്ടിൽ കാര്യമായ വർധനയുണ്ടാണ്ടാക്കാൻ കഴിഞ്ഞില്ല. കണ്ണൂർ, വടകര മണ്ഡലങ്ങളിൽ ബിജെപി വോട്ട്ക യുഡിഎഫിന് പോയി. കണ്ണൂരിൽ കഴിഞ്ഞ ലോക്സുഭാ തെരഞ്ഞെടുപ്പിനെക്കാൾ പതിനായിരത്തോളവും വടകരയിൽ  3000 വോട്ടും മാത്രമാണ് ബിജെപിക്ക് വർധിച്ചത്.  കണ്ണർ, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം   മണ്ഡലങ്ങളിൽ യുഡിഎഫുമായി ധാരണയുണ്ടാക്കിയതായി ആരോപണമുണ്ടായിരുന്നു.

രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന്ല പ്രഖ്യാപിച്ച്ത വയനാട്ടിൽ മത്സരിച്ച എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പിള്ളിക്ക് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുപോലും ലഭിച്ചില്ല.  2014ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ആറോളം നിയമസഭ മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. അതിലും കാര്യമായ വ്യത്യാസം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല.
 



from Kerala || Deshabhimani ​Online ​News http://bit.ly/2YJYN2C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages