ആഴക്കടൽ മല്‍സ്യക്കൊള്ള : കേന്ദ്ര ഫിഷറീസ് കമീഷണര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

ആഴക്കടൽ മല്‍സ്യക്കൊള്ള : കേന്ദ്ര ഫിഷറീസ് കമീഷണര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


കൊച്ചി
സമുദ്രത്തിലെ സവിശേഷ സാമ്പത്തിക മേഖലയിൽനിന്ന് പിടികൂടുന്ന മൽസ്യങ്ങളെ വിദേശ കപ്പലുകൾക്ക് മറിച്ചുവിൽക്കുന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിന് കേന്ദ്ര ഫിഷറീസ് ഡെവലപ‌്മെന്റ് കമീഷണർ ഡോ. പി പോൾ പാണ്ഡ്യന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മാർച്ച് 31ന് മുമ്പ് ഫയൽ ചെയ്യേണ്ട റിപ്പോർട്ട് നൽകാത്തതിനാണ് കോടതിയിൽ നേരിട്ട് ഹാജരായ പോൾ പാണ്ഡ്യനെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്.

ഡൽഹിയിലിരിക്കുന്നതുകൊണ്ട് നിങ്ങൾ നിയമത്തിന് മുകളിലാകില്ലെന്നായിരുന്നു കോടതി പരാമർശം. വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയുടെ മേൽനോട്ടത്തിലാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടിയിരുന്നതെന്നും അതിനാലാണ് വൈകിയതെന്നും പോൾ പാണ്ഡ്യൻ കോടതിയെ അറിയിച്ചു. മീറ്റിങ് നടത്തൽ നിങ്ങളുടെ കാര്യമാണെന്ന‌് കോടതി പറഞ്ഞു. കൂടുതൽ സമയം വേണമെങ്കിൽ അനുമതി തേടണമായിരുന്നു. അതുണ്ടായില്ല. പകരം മീറ്റിങ്ങിനെ കുറിച്ചൊക്കെയാണ് പറയുന്നതെന്നും കോടതി വിമർശിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ‌്ചയിലേക്ക് മാറ്റി. അന്നും പോൾ പാണ്ഡ്യൻ ഹാജരാകണം.

വിദേശ കപ്പലുകളുടെ നടപടിയിലൂടെ രാജ്യത്തിനുണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കൊല്ലം സ്വദേശി എം കെ സലീം നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. വിദേശ ട്രോളറുകൾക്കുൾപ്പെടെ ആഴക്കടൽ മൽസ്യബന്ധനത്തിന് നിയന്ത്രണമില്ലാതെ അനുമതി നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ലൈസൻസുകൾ റദ്ദാക്കണമെന്നും ഇതേക്കുറിച്ച് ദേശീയ ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സലീം നൽകിയ ഹർജി 2017 ജൂണിൽ കോടതി അനുവദിച്ചിരുന്നു.

ഇത്തരം കച്ചവടത്തിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം കണക്കാക്കണമെന്നും ഇതിനായി പ്രത്യേകം സമിതി രൂപീകരിക്കണമെന്നുമായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന‌് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പായില്ലെന്ന‌് ചൂണ്ടിക്കാട്ടിയാണ് സലിം കോടതിയലക്ഷ്യ ഹർജി നൽകിയത്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2YMi43E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages