തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ രാജ് ഭവനില്‍ സന്ദര്‍ശിച്ച് തന്റെ യൂറോപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിച്ചു. ഐക്യരാഷ്ട്രസഭ ജനീവയില്‍ നടത്തിയ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലെ തന്റെ അനുഭവങ്ങള്‍ വിവരിച്ച മുഖ്യമന്ത്രി കേരളത്തിലേക്ക് സമീപഭാവിയില്‍ സ്വിസ്സ് നിക്ഷേപം എത്തുമെന്ന പ്രത്യാശപ്രകടിപ്പിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി നെതര്‍ലന്‍ഡ്സ് വാഗ്ദാനം ചെയ്ത സാങ്കേതിക സഹകരണത്തെക്കുറിച്ചും അദ്ദേഹം ഗവര്‍ണറുമായി ചര്‍ച്ചചെയ്തു.
കിഫ്ബിക്കുവേണ്ടി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത മസാല ബോണ്ട്, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭിക്കാനായി യുഎന്‍ഡിപി ക്ക് നല്‍കാനായി തയ്യാറക്കുന്ന പദ്ധതി റിപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ വന്നു. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് ഐ എ എസും എത്തിയിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2HwZBSD
via IFTTT
No comments:
Post a Comment