തമിഴ്നാട‌് സ്വദേശികളായ കള്ളനോട്ടടി സംഘം പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

തമിഴ്നാട‌് സ്വദേശികളായ കള്ളനോട്ടടി സംഘം പിടിയിൽ


നെടുങ്കണ്ടം
കള്ളനോട്ട‌ുമായി ബന്ധപ്പെട്ട കേസിൽ നാല‌് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. ഒരു ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ട് അച്ചടിക്കുന്ന ഉപകരണങ്ങളും ഇവരിൽനിന്ന‌് പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട് കരൂർ വേങ്ങമേട് ആശൈതമ്പി(33), വാങ്ങപാളയം പിള്ളയാർ തെരുവിൽ ദിനേശ് കുമരൻ(29), കള്ളനോട്ട് വിതരണ ഇടനിലക്കാരായ തേവാരം മല്ലിങ്കർ കോവിൽ തെരുവിൽ പാർഥിപൻ(29), തേവാരം കിഴക്കേ തെരുവിൽ മൻമഥൻ(29) എന്നിവരാണ് തമിഴ‌്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് പിടിയിലായത്. കഴിഞ്ഞ ദിവസം ബാലഗ്രാമിൽനിന്നും തമിഴ്നാട് തേവാരം സ്വദേശി അരുൺകുമാർ അറസ്റ്റിലായിരുന്നു. പരിശോധനക്കിടെ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ഭാസ്കരനെ പൊലീസ് കമ്പത്തുനിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഒരു മാസം മുമ്പാണ് ആശൈതമ്പി കള്ളനോട്ട് നിർമാണം ആരംഭിച്ചത്. ഇതിനായി പ്രിന്റർ, പ്രത്യേക തരം പേപ്പർ, മഷി എന്നിവയും സംഘടിപ്പിച്ചു. ആശൈതമ്പിയുടെ വീട്ടിലായിരുന്ന കള്ളനോട്ട‌് അച്ചടിക്കുന്ന കേന്ദ്രം. ഇയാളുടെ സഹായിയാണ് ദിനേശ്കുമരൻ. ഇവരുടെ സുഹൃത്തുക്കളായ പാർഥിപൻ, മൻമഥൻ എന്നിവരെ നോട്ട് മാറാനുള്ള ഇടനിലക്കാരാക്കുകയായിരുന്നു.

തമിഴ്നാട്ടിലും കേരളത്തിലും നോട്ട് മാറിയെടുക്കയായിരുന്നു ലക്ഷ്യം. 1.5 ലക്ഷം രൂപയുടെ നോട്ട് സംഘം ഒരു മാസത്തിനിടെ നിർമിച്ചു. അര ലക്ഷം രൂപ തമിഴ്നാട്ടിലെ ദിണ്ഡിഗല്ലിലും കരൂരിലും സംഘം വിതരണം ചെയ്തു. ഇടുക്കി ജില്ലയിൽ വിതരണത്തിനെത്തിച്ചത് 10,000 രൂപയാണ്. ഇതു പൊലീസ് പിടിച്ചെടുത്തു. കട്ടപ്പന ഡിവൈഎസ‌്പി പി പി ഷംസ്, നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പൻ, എസ്ഐ കെ എ സാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് വർഗീസ്, ബിജു ലൂക്കോസ്, സിപിഒ ഷാനു എൻ വാഹിദ്, ഗ്രെയ്സൻ ആന്റണി, റിജോമോൻ വർഗീസ്, ഡി സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2Hxt6no
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages