കൊച്ചി
വിവിധ അബ്കാരി, മയക്കുമരുന്ന്, മോട്ടോർ വാഹനക്കേസുകളിലെ പ്രതികളെ കുറ്റ വിമുക്തരാക്കിയ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി (മൂന്ന്)യുടെ നടപടികൾ ഹൈക്കോടതി റദ്ദാക്കി. കേസുകൾ വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്നും ജസ്റ്റിസ് വി രാജാ വിജയരാഘവന്റെ ഉത്തരവ് പറയുന്നു. പ്രതികളെ ഹാജരാക്കാൻ പ്രോസിക്യൂഷന‌് കഴിഞ്ഞില്ലെന്ന കാരണത്താൽ 1622 കേസുകൾ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി റദ്ദാക്കിയെന്നും ഇതു നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി കൊല്ലം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗവും സമാനമായ റിപ്പോർട്ടാണ് ഹൈക്കോടതി ഭരണ വിഭാഗത്തിന് നൽകിയത്. തുടർന്ന് വിഷയം സ്വമേധയാ ഹർജിയായി പരിഗണിക്കുകയായിരുന്നു.
ക്രിമിനൽ നടപടി ചട്ടത്തിലെ സെക‌്ഷൻ 258 പ്രകാരം കേസിന്റെ ഏത‌് ഘട്ടത്തിലും നടപടികൾ അവസാനിപ്പിക്കാൻ മജിസ്‌ട്രേട്ടിന് അധികാരമുണ്ട്. ഇതുപയോഗിച്ചാണ് മജിസ്‌ട്രേട്ട് പ്രതികളെ കുറ്റവിമുക്തരാക്കിയത്. എന്നാൽ പ്രോസിക്യൂഷന് പ്രതികളെ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ കേസ് നടപടികൾ അവസാനിപ്പിക്കാൻ മജിസ്‌ട്രേട്ടിന് കഴിയില്ലെന്നും ഈ അധികാരം വിനിയോഗിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2YGbXO1
via IFTTT
No comments:
Post a Comment