ആലപ്പുഴയിൽ ചെങ്കൊടി പാറിച്ച‌് എ എം ആരിഫ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

ആലപ്പുഴയിൽ ചെങ്കൊടി പാറിച്ച‌് എ എം ആരിഫ‌്


ആലപ്പുഴ
കേരളത്തിൽ അലയടിച്ച യുഡിഎഫ‌് അനുകൂല തരംഗത്തിലും ആലപ്പുഴയിൽ ചെങ്കൊടി പാറിച്ച‌് എ എം ആരിഫ‌്. 9182 വോട്ടിനാണ‌് അദ്ദേഹം യുഡിഎഫിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയത‌്. അരൂരിൽനിന്ന‌് തുടർച്ചയായി മൂന്നുവട്ടം നിയമസഭയിലെത്തിയ ആരിഫ‌് ആ അനുഭവ സമ്പത്തുമായാണ‌് ലോക‌്സഭയിലേക്കെത്തുന്നത‌്.

സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം പാർടി ചേർത്തല ഏരിയാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ വൈസ‌്പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ആലപ്പുഴ എസ‌്ഡി കോളേജ‌്, ചേർത്തല എസ‌്എൻ കോളേജ‌്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ‌് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അബ്ദുൾ മജീദിന്റെയും നബീസ (തങ്കമ്മ)യുടെയും മകനാണ‌്. ആലപ്പുഴ ഇരവുകാട‌് ആരുണ്യം വീട്ടിൽ താമസം. ഭാര്യ: ഡോ. ഷഹനാസ‌്. മക്കൾ: സൽമാൻ ആരിഫ‌്, റിസ‌്‌വാന ആരിഫ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2HyWFoH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages