മുസ്ലീം ന്യൂനപക്ഷങ്ങളുടെ വോട്ട‌് യുഡിഎഫിലെത്തിക്കാൻ കളം നിറഞ്ഞ‌് കളിച്ചത‌് പോപ്പുലർഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും. ഇവരുടെ മാധ്യമങ്ങളും യുഡിഎഫിനായി നന്നായി പണിയെടുത്തു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട‌്, കോഴിക്കോട‌്, ആലത്തൂർ, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ എസ‌്ഡിപിഐ യുഡിഎഫിനെ പിന്തുണച്ചു. മറ്റു പത്തു മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്തിയെങ്കിലും മത്സരം പേരിനു മാത്രമാക്കി യുഡിഎഫിന‌് വോട്ടു മറിച്ചു.
2014ലെ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എസ‌്ഡിപിഐ 19170 വോട്ടു നേടിയപ്പോൾ 2019ൽ ഇത‌് 8139 ആയി കുറഞ്ഞു. വടകരയിൽ 15,058 വോട്ടായിരുന്നത‌് 5543 ആയി കുറഞ്ഞു.
വയനാട‌് 14327 വോട്ടായിരുന്നു 2014ൽ. ഇക്കുറി 5424 ആയും മലപ്പുറത്ത‌് 47853 ആയിരുന്നത‌് 19095 ആയും പൊന്നാനിയിൽ 26640 വോട്ടായിരുന്നത‌് 18114 ആയും പാലക്കാട‌് 12504 വോട്ടായിരുന്നത‌് 5749 ആയും കുറഞ്ഞു. ചാലക്കുടിയിൽ എസ‌്ഡിപിഐ 2014ൽ 14386 വോട്ടു നേടിയത‌് 2019ൽ 4687 ആയും എറണാകുളത്ത‌് 14,825 വോട്ട‌് നേടിയത‌് 4309 ആയും ആലപ്പുഴയിൽ 10993 വോട്ടായിരുന്നത‌് 3593 ആയും ആറ്റിങ്ങലിൽ 11225 ആയിരുന്നത‌് 5428 വോട്ടായും കുറഞ്ഞു.2014ലെ തെരഞ്ഞെടുപ്പിൽ 9713 വോട്ടു നേടിയ കാസർകോടും 10,596 വോട്ടു നേടിയ കോഴിക്കോടും 7820 വോട്ടു നേടിയ ആലത്തൂരും 6894 വോട്ടു നേടിയ തൃശൂരും 10,993 വോട്ടു നേടിയ ഇടുക്കിയിലും 8946 വോട്ടു നേടിയ മാവേലിക്കരയിലും 11353 വോട്ടു നേടിയ പത്തനംതിട്ടയിലും 12,812 വോട്ടു നേടിയ കൊല്ലത്തും 4820 വോട്ടു നേടിയ തിരുവനന്തപുരത്തും 3513 വോട്ടു നേടിയ കോട്ടയത്തും സ്ഥാനാർഥിയെ നിർത്താതെ പരസ്യമായി യുഡിഎഫിനെ സഹായിച്ചു.
from Kerala || Deshabhimani Online News http://bit.ly/2YH4ZZ2
via IFTTT
No comments:
Post a Comment