തിരുവനന്തപുരം> തുഞ്ചൻപറമ്പ‌് മാതൃകയിൽ തലസ്ഥാനത്ത‌് ഒ എൻ വി മ്യൂസിയം താമസിയാതെ യാഥാർഥ്യമാക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിക്കായി ബജറ്റിൽ അഞ്ചുകോടി രൂപ നീക്കിവച്ചിട്ടുണ്ട‌്. ഭൂമി കണ്ടെത്തുന്നതിൽ നേരിട്ട തടസ്സം പരിഹരിച്ച‌് നിർമാണ പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കും. ഒ എൻ വി സാഹിത്യ പുരസ‌്കാരം മഹാകവി അക്കിത്തത്തിന‌് സമർപ്പിച്ച‌് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്ത‌് കമ്യൂണിസ്റ്റ‌് രാജ്യങ്ങൾ ഉദയം കൊള്ളുകയും തെലങ്കാന, കയ്യൂർ, കരിവള്ളൂർ തുടങ്ങിയ സമരങ്ങൾ നടക്കുകയുംചെയ‌്ത കാലഘട്ടത്തിലാണ‌് അദ്ദേഹത്തിന്റെ കാവ്യസപര്യ തുടങ്ങിയത‌്. മനുഷ്യപക്ഷം ഇടതുപക്ഷമാണെന്ന‌് ഒ എൻ വി വിശ്വസിച്ചു. അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്നു. മലയാളികളുടെ ഉള്ളിൽ നവോത്ഥാനത്തിന്റെ വെളിച്ചം പടർത്താനും ഒ എൻ വിക്കായി
ഇ എം എസിനൊപ്പം ചേർന്ന‌് പ്രവർത്തിച്ച രാഷ്ട്രീയപാരമ്പര്യമാണ‌് അക്കിത്തത്തിന്റേത‌്. ഇടക്കാലത്ത‌് അദ്ദേഹം പ്രതിലോമ ശക്തികൾക്കൊപ്പം ചേർന്നെന്ന വിമർശനം വന്നപ്പോൾ ഇടതുപക്ഷത്തെ നിരാകരിക്കാൻ തന്റെ മനസ്സിന‌് കഴിയില്ലെന്ന‌് അദ്ദേഹം വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2K5siaW
via IFTTT
No comments:
Post a Comment