തിരുവനന്തപുരം > ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിങ് സംബന്ധിച്ച് സർക്കാർ വിളിച്ചു ചേർത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിരോധനം ജൂലൈ 31-വരെ നീളും. കഴിഞ്ഞ വർഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കിയിരുന്നു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിരോധനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐ ഡി കാർഡ് കൈയിൽ കരുതേണ്ടതാണ്.
ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. പി പി ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, ടി രഘുവരൻ, കെ കെ രാധാകൃഷ്ണൻ, ടി പീറ്റർ, ഉമ്മർ ഒട്ടുമാൽ, ജാക്‌സൺ പൊള്ളയിൽ, ചാൾസ് ജോർജ‌്, അലോഷ്യസ് ജോർജ‌്, എസ് നാസ്സറുദ്ദീൻ, ആർ ഓസ്റ്റിൻ, വൈ അലോഷ്യസ്, കെ നന്ദകുമാർ, ഡൊമിനിക് ആന്റണി, പി നിത്യാനന്ദൻ, എം പി വിജേഷ്, എൽ വർഗീസ്, ജില്ലാ കലക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2JI1azu
via IFTTT
No comments:
Post a Comment