തിരുവനന്തപുരം> പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച കേരള പ്രളയ സെസ‌് ജൂൺ ഒന്നുമുതൽ നിലവിൽ വരും. സംസ്ഥാനത്തിനകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിന് ഒരു ശതമാനം സെസ് ചുമത്തുന്നതിന‌് ജിഎസ‌്ടി കൗൺസിൽ നേരത്തെ അനുവാദം നൽകിയിരുന്നു.
സ്വർണം ഒഴികെ അഞ്ചു ശതമാനമോ അതിൽ താഴെയുള്ള സ്ലാബിൽപ്പെട്ട ചരക്കുകളുടെ മേൽ സെസ് ഏർപ്പെടുത്തിയിട്ടില്ല.
കോമ്പോസിഷൻ രീതി തെരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസിൽനിന്ന‌് ഒഴിവാക്കി. അഞ്ചാമത്തെ പട്ടികയിൽ വരുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണം ഉൾപ്പെടെയുള്ള ചരക്കുകൾക്ക‌് 0.25 ശതമാനം സെസുണ്ടാകും.
ജിഎസ്ടി നിരക്ക് 12, 18, 28 ശതമാനം എന്ന പട്ടികയിൽ വരുന്ന ചരക്കുകളുടെയും അഞ്ചു ശതമാനംമുതൽ നികുതിനിരക്കുള്ള സേവനങ്ങളുടെയും വിതരണത്തിന് വിതരണ മൂല്യത്തിന്മേൽ ആണ് ഒരു ശതമാനം സെസ് ഏർപ്പെടുത്തിയിരിക്കുന്നത‌്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തിൽ, അതായത് ഉപഭോക്താക്കൾക്കും രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കും നൽകുന്ന വിതരണ മൂല്യത്തിൽമേൽ മാത്രയായി സെസ് നിജപ്പെടുത്തി. അതാതു മാസത്തെ പ്രളയ സെസ് വിവരങ്ങൾ ഫോം നമ്പർ KFC -A Kerala Flood Cess Rules 2019 ൽ www.keralataxes.gov.in എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കണം. വർക്ഷം 600 കോടിരൂപയാണ‌് ഈ ഇനത്തിൽ പ്രതീക്ഷിക്കുന്ന വരവ‌്.
from Kerala || Deshabhimani Online News http://bit.ly/2K5xCeF
via IFTTT
No comments:
Post a Comment