പൊലീസുകാരുടെ കലാമേള സംഘടിപ്പിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

പൊലീസുകാരുടെ കലാമേള സംഘടിപ്പിക്കും

തിരുവനന്തപുരം> ജില്ലാ–-സംസ്ഥാന തലങ്ങളിൽ പൊലീസ‌് കായികമേളയ‌്ക്ക‌ു സമാനമായി പൊലീസ‌് കലാമത്സരം സംഘടിപ്പിക്കും.  പൊലീസ്‌ ആസ്ഥാനത്ത്‌ സംസ്ഥാന പൊലീസ‌് മേധാവി ലോക്‌‌നാഥ്‌ ബെഹ‌്റയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പരിപാടിയുടെ അന്തിമരൂപമായി. നിലവിലുള്ള 19 പൊലീസ‌് ജില്ലകളിൽ ജില്ലാ മത്സരം നടത്തും. ഓരോ ജില്ലയിലെയും ബറ്റാലിയൻ, സ‌്പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിലെ പൊലീസുകാർ അതത‌് ജില്ലക‌ളിൽ പങ്കെടുക്കും. ഇവിടെനിന്നുള്ള വിജയികൾ ജൂൺ  അവസാനം കോഴിക്കോട‌് നടത്തുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.

വർഷങ്ങൾക്കുശേഷമാണ‌് കലാമത്സരം നടത്തുന്നത‌്. പൊലീസിലുള്ളവർക്കു പുറമെ മക്കൾ, ഭാര്യ, ഭർത്താവ‌് എന്നീ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം. ജൂനിയർ, സീനിയർ വിഭാഗങ്ങളായാണ‌് മത്സരം. 18 വയസ്സിന‌ു താഴെയുള്ളവർ ജൂനിയർ വിഭാഗത്തിലും അതിന‌ു മുകളിലുള്ളവർ സീനിയർവിഭാഗത്തിലും മത്സരിക്കും. പൊതുവിഭാഗത്തിലാകും മത്സരം.  ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന, മാർഗംകളി, ശാസ‌്ത്രീയ സംഗീതം ഉൾപ്പെടെ 24 ഇനങ്ങളിലാകും മത്സരം.  രചനാ മത്സരങ്ങളും നടക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2JI2GBB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages