നാദാപുരം
ചെറുപ്പത്തിലേ സംസാരശേഷി നഷ്ടമായ ആൾ നാല് പതിറ്റാണ്ടിന് ശേഷം സംസാരിച്ചു. അരൂരിലെ തോലേരി പരേതനായ കണാരന്റെ മകൻ ബാബു (52) വാണ് വർഷങ്ങൾക്കുശേഷം ബുധനാഴ‌്ച സംസാരിച്ചത്.
കണ്ണംകുളം എൽപി സ്‌കൂളിൽ നാലാം തരത്തിൽ പഠിക്കുേമ്പോഴാണ‌് പെട്ടെന്ന‌് സംസാരശേഷി നഷ‌്ടപ്പെട്ടത‌്. മാത്രമല്ല അതുവരെയുണ്ടായിരുന്ന ചുറുചുറുക്കും ഇല്ലാതായി. പരസഹായമില്ലാതെ ഒന്നിനും കഴിയാതായതോടെ ബാബു തനിച്ച‌് വീടുവിട്ടിറങ്ങാതായി. അതോടെ ബാബു വീടിനുള്ളിൽ തന്നെയായി.
ബുധനാഴ്ച വൈകിട്ട് പെട്ടെന്നാണ‌് സംസാരശേഷി തിരിച്ചു കിട്ടിയത്. പെട്ടെന്ന‌് വീട്ടിൽ നിന്നിറങ്ങിപ്പോയ ബാബുവിനെ തടയാനെത്തിയ സഹോദരനോടാണ‌് ആദ്യം സംസാരിച്ചത‌്. സംസാരശേഷി തിരിച്ചുകിട്ടിയത‌് വീട്ടുകാർക്ക് ആദ്യം വിശ്വസിക്കാനായില്ല. ബാബുവിനോട് ചോദിക്കുന്നതിന് കൃത്യമായി ഉത്തരം നൽകിയതോടെയാണ‌് വീട്ടുകാർക്ക‌് സംശയം മാറിയത‌്. തന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരോട് ചായ കഴിച്ചുപോകാമെന്ന് ബാബു പറഞ്ഞു. വിദേശത്ത് നിന്ന് വിളിക്കുന്ന ബന്ധുക്കളോടും ഫോണിൽ വ്യക്തമായി സംസാരിക്കുന്നുണ്ട്. ബാബുവിനെ കാണാൻ നിരവധി പേർ വീട്ടിലെത്തുന്നുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2QBBipE
via IFTTT
No comments:
Post a Comment