കടപ്ലാമറ്റം
സംസാരശേഷിയില്ലാത്ത ബാലൻ വെള്ളം നിറച്ച കലത്തിൽ തല കുടുങ്ങി മരിച്ചു. മാറിയിടം ഇട്ടിയേപ്പാറ ചെന്നല്ലിയേൽ സുധീഷിന്റെ മകൻ അഭിദേവ്(5) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ മൂന്നിന് വീട്ടുമുറ്റത്തായിരുന്നു ദാരുണ സംഭവം. അങ്കണവാടിയിലെ പ്രവേശനോത്സവം കഴിഞ്ഞ‌് വീട്ടിലെത്തിയ കുട്ടിയുടെ തല മുറ്റത്തുവച്ചിരുന്ന കലത്തിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങുകയായിരുന്നെന്നു കരുതുന്നു. കലംനിറയെ വെള്ളമുണ്ടായിരുന്നതിനാൽ മരണകാരണം ശ്വാസം മുട്ടിയാണന്നാണ‌് പ്രാഥമിക നിഗമനം.
സംസാരശേഷിയില്ലാത്ത കുട്ടിക്ക് അംഗവൈകല്യവും ഉണ്ട‌്. അതിനാൽ നിലവിളിക്കാനോ എഴുന്നേറ്റു രക്ഷപ്പെടാൻ ശ്രമിക്കാനോ കഴിഞ്ഞില്ല. വീട്ടിൽ രക്ഷാകർത്താക്കളും മറ്റും ഉണ്ടായിരുന്നെങ്കിലും അപകടം ആദ്യം ആരും കണ്ടില്ല. സംഭവം ശ്രദ്ധയിൽപെട്ടയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അമ്മ: മോനിഷ. സഹോദരങ്ങൾ: അഭിനവ്, അർജുൻ.
from Kerala || Deshabhimani Online News http://bit.ly/2JNQ4cs
via IFTTT
No comments:
Post a Comment