ലളിതകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു ; കെ എസ് രാധാകൃഷ‌്ണനും കെ കെ മാരാർക്കും ഫെലോഷിപ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

ലളിതകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു ; കെ എസ് രാധാകൃഷ‌്ണനും കെ കെ മാരാർക്കും ഫെലോഷിപ‌്


കൊച്ചി
കേരള ലളിതകലാ അക്കാദമി 2018–-19ലെ സംസ്ഥാന ചിത്ര–-ശിൽപ്പ പുരസ്കാരങ്ങളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു. 75,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ഫെലോഷിപ്പിന‌് പ്രശസ്ത ശിൽപ്പി കെ എസ് രാധാകൃഷ‌്ണനും ചിത്രകാരനും കലാനിരൂപകനുമായ കെ കെ മാരാരും അർഹരായി. ചിത്ര–-ശിൽപ്പ പുരസ്കാരങ്ങൾ അഞ്ചുപേർക്കാണ‌് ലഭിച്ചത‌്. എ എസ് അഹല്യ, പി എസ‌്  ജലജ, വിനോദ‌് അമ്പലത്തറ എന്നിവർക്ക‌് ചിത്രത്തിനും ഇ ജി ചിത്രയ‌്ക്ക‌് ശിൽപ്പത്തിനും കെ കെ ജയേഷ‌ിന‌് വുഡ‌്കട്ട‌ിനുമാണ‌് അവാർഡ‌്. 50,000 രൂപയും പ്രശസ‌്തിപത്രവും മെമന്റോയും അടങ്ങുന്നതാണ‌് പുരസ‌്കാരം.  ലളിതകലാ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയർമാൻ നേമം പുഷ‌്പരാജ‌് അവാർഡ‌ുകൾ പ്രഖ്യാപിച്ചു.

ടി എസ‌് പ്രസാദ‌്, ഐ പി രഞ്ജിത‌്, കെ സചീന്ദ്രൻ, പി എ സജീഷ‌്, എൻ എം സിബിന എന്നിവർക്ക‌് പ്രത്യേക പരാമർശം ലഭിച്ചു. ഇവർക്ക‌് 25,000 രൂപയും ബഹുമതിപത്രവും ലഭിക്കും. 10,000 രൂപയും പ്രശസ‌്തിപത്രവും അടങ്ങുന്ന കലാവിദ്യാർഥികൾക്കുള്ള പുരസ‌്കാരത്തിന‌് ടി എസ‌് അശ്വതി, ആതിര കെ അനു, കെ ‌എസ‌് ശ്രീലക്ഷ‌്മി, വി സുധീഷ‌്, കെ പി വിഷ‌്ണു എന്നിവർ അർഹരായി. എസ‌് അബിരാഗ‌് രചിച്ച ‘ദ അനദർ ഡൈമെൻഷൻ–-3’ എന്ന ചിത്രം മികച്ച ഭൂഭാഗ ഛായാചിത്രത്തിനുള്ള വി ശങ്കരമേനോൻ എൻഡോവ‌്മെന്റ‌് സ്വർണമെഡൽ നേടി. എൻ വി ധ്രുവരാ‌ജ‌് രചിച്ച ‘ശീർഷകമില്ല –-1’ എന്ന ജലച്ചായ ചിത്രത്തിന‌് മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള വിജയരാഘവൻ എൻഡോവ‌്മെന്റ‌് സ്വർണമെഡൽ ലഭിച്ചു.

പ്രാഥമിക തെരഞ്ഞെടുപ്പിൽ അനീത ദുബൈ, പളനിയപ്പൻ, ജോസഫ് എം വർഗീസ് എന്നിവർ വിധികർത്താക്കളായപ്പോൾ എസ് ജി വാസുദേവ്, കെ എസ് രാധാകൃഷ്ണൻ, സുരേന്ദ്രൻനായർ എന്നിവരടങ്ങുന്ന സമിതിയാണ‌് അവാർഡ‌് ജേതാക്കളെ തെരഞ്ഞെടുത്തത‌്. 383 പേരിൽനിന്ന‌് തെരഞ്ഞെടുത്ത 134 കലാസൃഷ‌്ടികൾ അവാർഡിനായി പരിഗണിച്ചു. 122 പേരുടെ കലാസൃഷ‌്ടികൾ സംസ്ഥാന പ്രദർശനത്തിന‌് തെരഞ്ഞെടുത്തിട്ടുണ്ട‌്.

കലാരംഗത്തേക്ക‌് കൂടുതൽ സ‌്ത്രീകൾ കടന്നുവരുന്നത‌് അഭിമാനാർഹമാണെന്ന‌് ചെയർമാൻ പറഞ്ഞു. അവാർഡിന‌് സൃഷ‌്ടികൾ അയച്ചതും കൂടുതൽ അവാർഡ‌് നേടിയതും സ‌്ത്രീക‌ളാണ‌്. വിദ്യാർഥികളും മികച്ച സൃഷ‌്ടികളാണ‌് സമർപ്പിച്ചത‌്. ഇതും കലാരംഗത്തിന‌് ശുഭപ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, അക്കാദമി അംഗം കെ എ സോമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജൂലൈയിൽ കണ്ണൂരിലാണ‌് അവാർഡ‌് വിതരണം.



from Kerala || Deshabhimani ​Online ​News http://bit.ly/2JPZ5Sf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages