​ഗോകുല്‍ മികച്ച നടന്‍; നടി നേഹ ഉണ്ണിക്കൃഷ്ണന്‍ ; മികച്ച ചിത്രം യു ടേണ്‍ ടു ദി നേച്ചര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

​ഗോകുല്‍ മികച്ച നടന്‍; നടി നേഹ ഉണ്ണിക്കൃഷ്ണന്‍ ; മികച്ച ചിത്രം യു ടേണ്‍ ടു ദി നേച്ചര്‍


തിരുവനന്തപുരം‌
കുട്ടികളുടെ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ‌്കാരം ദേവുകൃഷ്ണ എസ് നാഥ് സംവിധാനം ചെയ്ത ‘യു ടേൺ ടു ദി നേച്ചറിന‌് ’. മികച്ച നടനായി ‘ബാലപാഠങ്ങളിലെ’  നായകൻ എൽ എൽ ഗോകുലിനെയും നായികയായി നേഹ ഉണ്ണിക്കൃഷ‌്ണനെയും തെരഞ്ഞെടുത്തു.  10,000 രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. സമാപന സമ്മേളനത്തിൽ കെടിഡിസി ചെയർമാൻ എം വിജയകുമാർ പുരസ‌്കാരദാനം നിര്‍വഹിച്ചു.  ആദ്യമായാണ് മേളയുടെ ഭാ​ഗമായി ചലച്ചിത്രമേളയിൽ കുട്ടികള്‍ക്ക് പുരസ‌്കാരം നല്‍കുന്നത്. മത്സരവിഭാ​ഗത്തിൽ ലഭിച്ച 17 ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളാണ് പുരസ‌്കാരത്തിനായി മത്സരിച്ചത‌്. 

ബാലതാരങ്ങളായ അബനി ആദി, ആദിഷ് പ്രവീൺ, അഭിനന്ദ് എന്നിവരായിരുന്നു ജൂറി അം​ഗങ്ങൾ. കുട്ടികളുടെ സിനിമ കാഴ്ചയ്ക്ക് പുതിയ മാനങ്ങൾ സമ്മാനിച്ചാണ് രണ്ടാമത് കു‌ട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചത്. ഏഴ് ദിവസം നീളുന്ന മേളയുടെ ഭാ​ഗമായി ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, അന്താരാഷ്ട്ര ഹ്രസ്വ ചിത്രം, ക്ലാസിക്ക് സിനിമ എന്നീ വിഭാ​ഗങ്ങളിലായി 80 ചിത്രം പ്രദർശിപ്പിച്ചു. ഇതുവരെ സിനിമ കാണാത്ത കുട്ടികളടക്കം 5000 പേരാണ് മേളയിൽ പ്രതിനിധികളായി. മേളയിലെത്തിയ കുട്ടികള്‍ക്ക് ആവേശം പകര്‍ന്ന്  ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ഷെയ്ന്‍ നി​ഗം, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ അതിഥികളായി എത്തി.  സമാപന സമ്മേളനം സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.   ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ അധ്യക്ഷനായി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കെെരളി തിയറ്ററിൽ  "കിളിക്കൂട്ടം' സിനിമ പ്രദര്‍ശിപ്പിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2W3ATl2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages