ടിസി നൽകാൻ സ‌്കൂൾ മാനേജർ ഒരുലക്ഷം ആവശ്യപ്പെട്ടതായി പരാതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ടിസി നൽകാൻ സ‌്കൂൾ മാനേജർ ഒരുലക്ഷം ആവശ്യപ്പെട്ടതായി പരാതി


എടക്കര
 ഹൈസ‌്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഉപരി പഠനത്തിന‌് ടിസി നിഷേധിച്ച് സ‌്കൂൾ അധികൃതർ. ചുങ്കത്തറ പാലുണ്ട ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  ടിസി നൽകാൻ  ഒരുലക്ഷം രൂപ വേണമെന്ന‌് മാനേജർ ജോർജ് ഫിലിപ്പ് ആവശ്യപ്പെട്ടെന്നാണ‌് പരാതി. 

   10 വിദ്യാർഥികളാണ‌് മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകിയത‌്.  15-നാണ് ടിസിക്ക് വിദ്യാർഥികൾ അപേക്ഷ നൽകിയത്. അപേക്ഷ ലഭിച്ചയുടൻ മാനേജർ വിദ്യാർഥികളോട് മോശമായി സംസാരിച്ചു. തുടർന്ന് രക്ഷിതാക്കൾ സ‌്കൂളിലെത്തിയെങ്കിലും ടിസി നൽകാൻ  വിസമ്മതിച്ചു. സ‌്കൂൾ പ്രോസ്പെക്ടസിൽ പ്ലസ‌് ടു  പഠനംകൂടി ഇതേ സ‌്കൂളിൽ പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ടെന്നാണ് മാനേജരുടെ വാദം. 

എന്നാൽ, ഏത് സ്ഥാപനത്തിൽ പഠിക്കണമെന്ന  വിദ്യാർഥികളുടെ അവകാശത്തെ ചോദ്യംചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് മലപ്പുറം ചൈൽഡ് ലൈൻ ഭാരവാഹികൾ പറഞ്ഞു.  പഠനനിലവാര തകർച്ചയും അടിക്കടിയുള്ള അധ്യാപകമാറ്റവും  ഫീസ് വർധനവുമാണ് സ‌്കൂൾ മാറാൻ പ്രേരിപ്പിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.  ചില രക്ഷിതാക്കൾ വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട‌്.  വിദ്യാർഥികൾക്ക് ടിസി ലഭ്യമാക്കാനാവശ്യമായ നിയമനടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി സി രവീന്ദ്രനാഥ് നിർദേശം നൽകി.



from Kerala || Deshabhimani ​Online ​News http://bit.ly/2M3rXsf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages