അടുത്ത വർഷംമുതൽ സ്കൂളും കോളേജും ഒരേദിവസം തുറക്കും: മന്ത്രി ജലീൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

അടുത്ത വർഷംമുതൽ സ്കൂളും കോളേജും ഒരേദിവസം തുറക്കും: മന്ത്രി ജലീൽ


തിരുവനന്തപുരം
വരുന്ന അധ്യയനവർഷം മുതൽ സ്കൂൾ തുറക്കുന്ന ദിവസംതന്നെ കോളേജുകളിലും അധ്യയനം തുടങ്ങുമെന്ന‌് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞു. എല്ലാ വർഷവും സെപ‌്റ്റംബർ ഒന്നിന‌് ആരംഭിച്ചിരുന്ന ഒന്നാംവർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ ഇത്തവണമുതൽ ജൂൺ 14ന‌് തുടങ്ങാനാകും. ആഗസ്ത‌് മൂന്നാംവാരത്തിൽ ആരംഭിക്കാറുള്ള ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലൈ 24ന‌് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർവകലാശാലകളുടെയും കോളേജുകളുടെയും നിലവാരം അളക്കാൻ രൂപീകരിക്കുന്ന സ‌്റ്റേറ്റ‌് അസെസ‌്മെന്റ‌് ആൻഡ‌് അക്രെഡിറ്റേഷൻ സെന്ററി (സാക്ക‌്)ന്റെ പ്രവർത്തനമാർഗരേഖയ്ക്ക‌് അന്തിമ രൂപം നൽകാൻ സംഘടിപ്പിച്ച  ശിൽപ്പശാല ഉദ‌്ഘാടനം ചെയ്യുകയായിരുന്നു ജലീൽ.
സാക്ക‌്‌ നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ എഴുനൂറോളം സ്വാശ്രയ കോളേജുകളെ സർവകലാശാലകളുമായി ബന്ധിപ്പിക്കാനാകും. ഇതിനായി സർവകലാശാലകളുടെ ചട്ടം ഭേദഗതി ചെയ്യും. സർവകലാശാലകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ രജിസ‌്ട്രാർ, കൺട്രോളർ ഓഫ‌് എക്സാമിനേഷൻ, ഫിനാൻഷ്യൽ കൺട്രോളർ പോസ‌്റ്റുകൾക്ക‌് നിശ്ചിത കാലയളവ‌് നിർണയിക്കണം.

നാക്ക‌് 3.5 അക്രെഡിറ്റേഷൻ ലഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക‌് ഓട്ടോണമസ‌് പദവി നൽകുന്നത‌് സർക്കാർ പരിഗണനയിലുണ്ട‌്. എയ‌്ഡഡ‌് കോളേജുകളിൽ 1300 പുതിയ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. പകുതി തസ്തികകൾ ഈ വർഷംതന്നെ സൃഷ്ടിക്കാനാകും.
ചികിത്സയ്ക്ക‌് പുറമേ വിദ്യാഭ്യാസത്തിനായും അയൽനാടുകളിൽനിന്ന‌് ആളുകൾ എത്തുംവിധം രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റണം. അതിനായി വിവിധ ക്രമീകരണങ്ങൾ നടപ്പാക്കണം. നൂതനമായ നിരവധി കോഴ‌്സുകൾ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കാൻ നടപടി എടുത്തുവരുന്നു. കെടിയുവിൽ റോബോട്ടിക‌് എൻജിനിയറിങ് അടുത്ത അധ്യയനവർഷം ആരംഭിക്കും. സ്വകാര്യ സർവകലാശാലകൾ കേരളത്തിലേക്ക‌് കടന്നുവരുന്നത‌് ഒറ്റക്കെട്ടായി ചെറുക്കണമെന്നും ജലീൽ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പരിഷ്കരിച്ച വെബ്സൈറ്റും സാക്കിന്റെ  ഡിജിറ്റൽ പ്ലാറ്റ്ഫോമും മന്ത്രി സ്വിച്ച് ഓൺ ചെയ്തു.
 ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ‌് ചെയർമാൻ രാജൻ ഗുരുക്കൾ അധ്യക്ഷനായി. പ്ലാനിങ‌് ബോർഡ‌് വൈസ‌് ചെയർമാൻ വി കെ രാമചന്ദ്രൻ, അംഗം ഡോ. ബി ഇക‌്ബാൽ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വറുഗീസ‌്, സർവകലാശാല വൈസ‌് ചാൻസലർമാർ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2LOohug
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages