മനാമ
നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുമായി യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും. ദീർഘകാല വിസ തേടുന്നവർക്ക‌് രാജ്യത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണിത്. ആറുമാസ ഇടക്കാല വിസയിൽ മൂന്ന് സേവനമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ‌് സിറ്റിസൺഷിപ് പ്രഖ്യാപിച്ചത്. താമസ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി നിക്ഷേപകർക്ക് ആറുമാസത്തിനിടെ എത്രതവണ വേണമെങ്കിലും വന്നുപോകാനുള്ള വിസ, സംരംഭകർക്കും വിദ്യാർഥികൾക്കും ആറുമാസത്തിനിടെ പലതവണ വന്നുപോകാനുള്ള വിസ, പ്രഗത്ഭരായ വ്യക്തികൾക്ക് ആറുമാസത്തിനിടെ ഒരു പ്രാവശ്യം മാത്രം വന്നുപോകാനുള്ള വിസ എന്നിവയാണവ.
ദീർഘകാല താമസം ആഗ്രഹിക്കുന്നവർക്ക് യുഎഇയിലെ സൗകര്യങ്ങൾ വിലയിരുത്താനും താമസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുമായാണ് ആറുമാസ വിസ അനുവദിച്ചതെന്ന് ഫോറിനേഴ്സ് അഫയേഴ്സ് ആൻഡ‌് പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് റകാൻ അൽ റഷീദി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2JIgDik
via IFTTT
No comments:
Post a Comment