കാസർകോട്‌ ലീഗുകാരുടെ കള്ളവോട്ട‌്: കലക്ടർ റിപ്പോർട്ട‌് നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

കാസർകോട്‌ ലീഗുകാരുടെ കള്ളവോട്ട‌്: കലക്ടർ റിപ്പോർട്ട‌് നൽകി

കാസര്‍കോട്‌ > മാടായി പുതിയങ്ങാടിയിൽ  മുസ്ലിംലീഗുകാർ കള്ളവോട്ട‌് ചെയ‌്തതുസംബന്ധിച്ച‌്  കാസർകോട‌്  ലോക‌്സഭാ മണ്ഡലം വരണാധികാരിയായ കലക്ടർ  ഡോ. ഡി സജിത‌്ബാബു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണയ‌്ക്ക‌് അടിയന്തര റിപ്പോർട്ട‌്  നൽകി. വ്യാഴാഴ‌്ച കലക്ടറേറ്റിൽ നടന്ന തെളിവെടുപ്പിൽ, കള്ളവോട്ട‌് ചെയ‌്ത മൂന്ന‌് ലീഗുകാർ ഹാജരായി. ഒരാൾ ഗൾഫിലേക്ക‌് മുങ്ങി. നാലുപേരും ബൂത്തിൽ പലതവണ പ്രവേശിക്കുന്നതായി സ്ഥിരീകരിച്ചതിനാൽ കേസെടുക്കുന്നത‌് ഉൾപ്പടെയുള്ള കാര്യങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ‌് ഓഫീസർ  തീരുമാനിക്കും.

പുതിയങ്ങാടി ജമാ അത്ത‌് ഹയർസെക്കൻഡറി സ‌്കൂളിലെ 69ാം ബൂത്തിൽ വോട്ടുചെയ‌്ത എസ‌് വി മുഹമ്മദ‌് ഫായിസ‌്, കെ എം ആഷിഖ‌്, കെ എം മുഹമ്മദ‌്, അബ്ദുൾ സമദ‌്  എന്നിവർ ബൂത്തിൽ പ്രവേശിക്കുന്നതാണ‌് കലക്ടർ പരിശോധിച്ചത‌്. ആഷിഖിന്റെ സഹോദരനും കെഎംസിസി ചൂട്ടാട‌് ശാഖാ നേതാവുമായ അബ്ദുൾ സമദാണ‌്  വോട്ട‌് ചെയ‌്തശേഷം ഗൾഫിലേക്ക‌് കടന്നത‌്.  മുഹമ്മദ‌് ഫായിസ‌് 69, 70 ബൂത്തുകളിൽ വോട്ട‌് ചെയ്യുന്നത‌് വ്യക്തമാണ‌്.

ലീഗിൽ പ്രതിഷേധം കടുത്തപ്പോൾ സംരക്ഷിക്കാൻ ഡിസിസിപ്രസിഡന്റ‌്

മൊഴിയെടുക്കാൻ വിളിപ്പിച്ച ലീഗുകാർക്കൊപ്പം കാസർകോട‌് ഡിസിസി പ്രസിഡന്റ‌് ഹക്കീം കുന്നിലും മറ്റ‌് നേതാക്കളും എത്തിയിരുന്നു.
 കള്ളവോട്ട‌് ചെയ‌്ത ലീഗുകാരെ സംരക്ഷിക്കാൻ കോൺഗ്രസ‌് തയ്യാറാകുന്നില്ലെന്ന‌്  ലീഗിനുള്ളിൽ  പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ബുധനാഴ‌്ച വൈകിട്ട‌് നാലിന‌് മാടായി  സഹകരണ ബാങ്ക‌് ഹാളിൽ ചേർന്ന യോഗത്തിൽ യുഡിഎഫ‌് സ്ഥാനാർഥി രാജ‌്മോഹൻ ഉണ്ണിത്താൻ പങ്കെടുത്തിരുന്നു. കേസിൽപ്പെട്ടവർക്ക‌് എല്ലാ സംരക്ഷണവും നൽകാൻ തയ്യറാണെന്ന‌് ഉണ്ണിത്താൻ ഉറപ്പുനൽകി. ഈ സാഹചര്യത്തിലാണ‌്  ഹക്കീം കുന്നിൽ കള്ളവോട്ടുകാർക്ക‌് പിന്തുണയുമായി എത്തിയത‌്. 

കള്ളവോട്ട‌് ചെയ‌്ത  മുഹമ്മദ‌്ഫായിസ‌് സിപിഐ എം അനുഭാവിയാണെന്ന‌് വരുത്തിത്തീർക്കാനും ആസൂത്രിത ശ്രമുണ്ടായി. മീഡിയാ വൺ ചാനലാണ‌് ഈ രീതിയിൽ വാർത്ത പ്രചരിപ്പിച്ചത‌്. എന്നാൽ, ഇയാൾ ലീഗിന്റെ  സജീവ പ്രവർത്തകനാണെന്ന‌്  തെളിഞ്ഞു. കള്ളവോട്ട‌് കേസിൽപ്പെട്ടവരെല്ലാം ലീഗുകാരാണെന്ന‌് ലീഗ‌് നേതാക്കൾ വ്യാഴാഴ‌്ച തുറന്നുസമ്മതിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2vzCdgv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages