തിരുവനന്തപുരം
എല്ലാ പൊലീസുകാർക്കും ഇനി എസ‌്പിമാരും മറ്റും ഉപയോഗിക്കുന്ന ബറേ തൊപ്പി ഉപയോഗിക്കാം. ജോലിയുടെ സൗകര്യം പരിഗണിച്ചാണ‌് ഡിവൈഎസ‌്പി മുതൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ ധരിക്കുന്ന തൊപ്പി സിവിൽ പൊലീസ‌് ഓഫീസർവരെയുള്ളവർക്ക‌് ഉപയോഗിക്കാൻ അനുമതി നൽകുന്നത‌്. എന്നാൽ, ഔദ്യോഗിക ചടങ്ങുകളിൽ നിലവിലെ തൊപ്പി തന്നെ ഉപയോഗിക്കണം. കഴിഞ്ഞ ദിവസം ചേർന്ന സ‌്റ്റാഫ‌് കൗൺസിൽ യോഗത്തിന്റേതാണ‌് തീരുമാനം.
ഇപ്പോൾ ഉപയോഗിക്കുന്ന പി-‐ തൊപ്പി ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകൾ ഡിജിപിയെ അറിയിച്ചു. ക്രമസമാധാന ചുമതലയുള്ളപ്പോൾ തൊപ്പി സംരക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നും പരാതി ഉന്നയിച്ചിരുന്നു. സി ഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീലയും താഴെ കറുപ്പുമായിരിക്കും. പാസിങ‌് ഔട്ട്, വിഐപി സന്ദർശനം, ഔദ്യോഗിക ചടങ്ങുകൾ എന്നിവയിൽ പഴയ -തൊപ്പി ധരിക്കണം.
from Kerala || Deshabhimani Online News http://bit.ly/2PHUQZ4
via IFTTT
No comments:
Post a Comment