തിരുവനന്തപുരം
കമ്പോളവൽക്കരണത്തിനെതിരെ അധ്യാപകർ കൂടുതൽ സമരസജ്ജരാകണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറിമാർക്കുള്ള പഠനക്യാമ്പ് തിരുവനന്തപുരം ഇഎംഎസ് അക്കാദമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വലിയ രാഷ്ട്രീയ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ രാജ്യം ചർച്ച ചെയ്യുന്നത് പ്രധാനമായും കോർപറേറ്റുവൽക്കരണത്തെക്കുറിച്ചാണ്. ഭരണവർഗത്തെ നയിക്കുന്നത് കോർപറേറ്റുകളാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഭരണവർഗത്തിനു വേണ്ടി ഈ കോർപറേറ്റുകളാണ‌് പണമൊഴുക്കുന്നത‌്. തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്ക് നല്ല മുൻതൂക്കമുണ്ടാക്കും. എന്നാൽ, ഭരണവർഗത്തെ ഇനിയും നയിക്കുക കോർപറേറ്റുകൾ തന്നെയാകും. അതിനെതിരെ കൂടുതൽ സമരസജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ സ്വാഗതവും ട്രഷറർ ടി വി മദനമോഹനൻ നന്ദിയും
പറഞ്ഞു.
തുടർന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ ‘ദർശനം’ എന്ന വിഷയത്തിലും ‘സംഘടന’ എന്ന വിഷയത്തിൽ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണനും ക്ലാസെടുത്തു. ക്യാമ്പ് ഞായറാഴ‌്ച്ചയും തുടരും. സാംസ്കാരികരംഗത്തെക്കുറിച്ച് കെ ജയദേവനും ‘ക്ലാസ‌് മുറികളിലെ സാങ്കേതിക സാധ്യതകൾ’ എന്ന വിഷയത്തിൽ കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്തും ക്ലാസ് എടുക്കും.
from Kerala || Deshabhimani Online News http://bit.ly/2EjB01C
via IFTTT
No comments:
Post a Comment