തീവ്രവാദ ബന്ധം: അന്വേഷണം ക്രൈംബ്രാഞ്ചിന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

തീവ്രവാദ ബന്ധം: അന്വേഷണം ക്രൈംബ്രാഞ്ചിന‌്



ശ്രീലങ്കൻ സ‌്ഫോടനത്തിന്റെ പശ‌്ചാത്തലത്തിൽ സംസ്ഥാന ഇന്റലിജൻസ‌് തയ്യാറാക്കിയ പട്ടികയിലെ 40 പേർക്കെതിരെ  ക്രൈംബ്രാഞ്ച‌് അന്വേഷണത്തിന‌് സംസ്ഥാന പൊലീസ‌് മേധാവി ഉത്തരവിട്ടു. തമിഴ‌്നാട‌് കേന്ദ്രമായ തൗഹീദ‌് ജമാഅത്തിന്റെ   കേരളത്തിലെ 40 പ്രവർത്തകരെക്കുറിച്ചാണ‌് അന്വേഷണം.

ക്രൈംബ്രാഞ്ച‌് ഐജി എസ‌് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിക്കും. തമിഴ‌്നാട‌് പൊലീസിലെ ക്യൂ ബ്രാഞ്ചിന്റെ സഹായവും തേടും. ഇതിനായി സംസ്ഥാന പൊലീസ‌് മേധാവി തമിഴ‌്നാട‌് പൊലീസ‌് മേധാവിക്ക‌് കത്തയച്ചു. ശ്രീലങ്കൻ സ‌്ഫോടനത്തിൽ ചാവേറായ ഷഹ‌്റാൻ ഹാഷിമിന‌് കേരളവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര–-സംസ്ഥാന  ഇന്റലിജൻസും എൻഐഎയും അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ‌് 40 പേരുടെ പട്ടിക ഇന്റലിജൻസ‌് തയ്യാറാക്കിയത‌്.
ഏതാനുംപേർ തമിഴ‌്നാട‌് സ്വദേശികളാണ‌്.

40 പേരെയും ചോദ്യം ചെയ്യണമെന്ന‌് ആവശ്യപ്പെട്ട‌് ഇന്റലിജൻസ‌് മേധാവി ടി കെ വിനോദ‌്കുമാർ സംസ്ഥാന പൊലീസ‌് മേധാവിക്ക‌് റിപ്പോർട്ട‌് നൽകിയിരുന്നു. സ‌്റ്റേഷൻ ഹൗസ‌് ഓഫീസർമാർ ഇവരെ ചോദ്യംചെയ‌്തു. എന്നാൽ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ‌് അന്വേഷണം ക്രൈംബ്രാഞ്ചിന‌് കൈമാറിയതെന്ന‌്  പൊലീസ‌് മേധാവി പറഞ്ഞു. തൗഹീദ‌് ജമാഅത്തിന‌് ശ്രീലങ്ക ഉൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ പ്രവർത്തനമുണ്ട‌്. ഇവരുടെ മൊബൈൽഫോൺ രേഖകൾ പരിശോധിക്കാൻ പൊലീസ‌് മൊബൈൽ സേവന ദാതാക്കൾക്ക‌് കത്ത‌് നൽകിയിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2WRkOMs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages