തപാൽ ബാലറ്റ് വിവാദത്തിൽ ആരോപണവിധേയരായ പൊലീസുകാർ നിയമപ്രകാരം അപേക്ഷിച്ച ബാലറ്റ് അധികാരപ്പെടുത്തിയ വ്യക്തിക്ക് നൽകാതെ തിരിച്ചയച്ചത് വിവാദമാകുന്നു. ഇതുസംബന്ധിച്ച് നാല് പൊലീസുദ്യോഗസ്ഥർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയ്ക്ക് പരാതി നൽകി.
ഐആർ ബറ്റാലിയനിലെ കെ മണിക്കുട്ടൻ, വി രതീഷ്, അരുൺ മോഹൻ, രാജേഷ്കുമാർ എന്നിവരാണ് പരാതി നൽകിയത്. ഇതോടെ, പൊലീസുകാരുടെ തപാൽ ബാലറ്റ് തിരിമറിയെന്ന മാധ്യമങ്ങളുടെയും യുഡിഎഫ് നേതാക്കളുടെയും കള്ളപ്രചാരണം തിരിച്ചടിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെലുങ്കാനയിൽ ഡ്യൂട്ടിയിലുള്ള ഇവർ തപാൽ ബാലറ്റിനായി നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. മണിക്കുട്ടന്റെ വിലാസത്തിലാണ് മറ്റു മൂന്നുപേരും അപേക്ഷ അയച്ചത്. ബാലറ്റ് കൈപ്പറ്റാൻ മണിക്കുട്ടന്റെ ഭാര്യയെ അധികാരപ്പെടുത്തി കത്തും നൽകി. ബാലറ്റ് കൈപ്പറ്റിയാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന സംസ്ഥാനത്തെ പൊലീസ് കാര്യാലയത്തിലെ വിലാസത്തിൽ അയക്കാൻ നിർദേശം നൽകി. എന്നാൽ, അപേക്ഷിച്ച വിലാസത്തിൽ ബാലറ്റ് വന്നപ്പോൾ അധികാരപ്പെടുത്തിയ ആളെ തപാൽ ഏൽപിക്കാതെ തിരിച്ചയക്കുകയായിരുന്നു. നിയമപ്രകാരം ഏതു വിലാസത്തിലും അപേക്ഷിക്കാം. ഇതുപോലെ മറ്റു ചിലരുടെ തപാൽ വോട്ടും തിരിച്ചയച്ചതായി പരാതിയുണ്ട്. അവരും അടുത്തദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകും. ഇതോടെ മാധ്യമങ്ങൾ നടത്തിയ കള്ളപ്രചാരണമാണ് പൊളിയുന്നത്. ഈ നാല് പൊലീസുകാരെയും പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു വ്യാജപ്രചാരണം. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ഡ്യൂട്ടി ചെയ്യുന്ന സംസ്ഥാനത്തുനിന്ന് തിരിച്ചുവിളിച്ചു.
from Kerala || Deshabhimani Online News http://bit.ly/2EiiqHk
via IFTTT
No comments:
Post a Comment