വിരൽത്തുമ്പിൽ പാത്രം കറക്കി ഗിന്നസ‌്ബുക്കിലേറാൻ അശ്വിൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

വിരൽത്തുമ്പിൽ പാത്രം കറക്കി ഗിന്നസ‌്ബുക്കിലേറാൻ അശ്വിൻ


പത്തനംതിട്ട
ഗിന്നസ് റെക്കോഡ് നേട്ടത്തിനായി കടമ്പനാട് തുവയൂർ തെക്ക് വാഴുവേലിൽ വീട്ടിൽ അശ്വിൻ വിരൽത്തുമ്പിൽ  സ്റ്റീൽ പാത്രം കറക്കും. തിങ്കളാഴ്ച രാവിലെ 10 ന് തിരുവല്ല മുത്തൂർ ശ്രീദുർഗ ഓഡിറ്റോറിയത്തിലാണ് പരിപാടി. നിലവിലെ റെക്കോഡുകാരനായ ഡൽഹി സ്വദേശി ഹിമാൻഷു ഗുപ്ത  ഒരു മണിക്കൂർ 10 മിനിട്ട് 39 സെക്കൻഡ് സമയമാണ‌് വിരൽത്തുമ്പിൽ പാത്രം കറക്കിയത‌്. ഹിമാൻഷു കറക്കിയത‌് സിറാമിക‌് പാത്രമായിരുന്നു. ഇതിനെ മറികടന്ന‌് തന്റെ നടുവിരലിൽ രണ്ടു മണിക്കൂർ പാത്രം കറക്കുകയാണ‌് 23കാരനായ അശ്വിന്റെ ലക്ഷ്യം.
രണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെയും  സ‌്റ്റോപ്പ‌്‌വാച്ചിൽ സമയം നോക്കുന്ന രണ്ട് ടൈം വാച്ചർമാരുടെയും മുന്നിലാണ് അശ്വിന്റെ പ്രകടനം. തുടർച്ചയായി മൂന്നേകാൽ മണിക്കൂർ വിരൽത്തുമ്പിൽ പാത്രം വച്ച് കറക്കാൻ തനിക്കു കഴിയുമെന്ന് അശ്വിൻ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. മുൻപ‌് അടൂർ കെഎസ്ആർടിസി ജങ‌്ഷനിൽ പൊതുജനങ്ങൾക്കു മുന്നിൽ തന്റെ കഴിവ് പ്രദർശിപ്പിച്ചിട്ടുണ്ട്.

‘ചന്ദ്രമുഖി’ എന്ന സിനിമയിൽ രജനികാന്ത് വിരൽത്തുമ്പിൽ പാത്രം കറക്കുന്നത് കണ്ട് ആവേശം തോന്നി പരിശീലനം തുടങ്ങിയതാണ്. അന്ന് താൻ ആറാം ക്ലാസിലായിരുന്നു. പിന്നീട‌് ‘പഠിക്കാത്തവൻ’ എന്ന സിനിമയിൽ ധനുഷ് വിരൽത്തുമ്പിൽ ബുക്ക് കറക്കുന്നതു കണ്ടശേഷം താൻ കൂട്ടുകാരുടെ ബുക്കുകൾ അതേപോലെ കറക്കി കാണിച്ചു. അവരുടെ പ്രോത്സാഹനത്താലാണ് ഗിന്നസിന് അപേക്ഷിച്ചതെന്ന് അശ്വിൻ പറഞ്ഞു. ഡിഗ്രിക്കു ശേഷം പിഎസ‌്‌സി കോച്ചിങ‌് ക്ലാസിൽ പോകുന്നു. അച്ഛൻ ബാബു വാഴുവേലിൽ, അമ്മ ഇന്ദിരാഭായി. അശ്വിന്റെ ഫോൺ: 9745940533.



from Kerala || Deshabhimani ​Online ​News http://bit.ly/2WS3Dub
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages