കേരള സ്റ്റാര്‍ട്ടപ് റിയാഫൈക്ക‌് ഗൂഗിളിന്റെ ആദരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

കേരള സ്റ്റാര്‍ട്ടപ് റിയാഫൈക്ക‌് ഗൂഗിളിന്റെ ആദരം


കൊച്ചി
ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ ഫെസ്റ്റിവലായ ഗൂഗിൾ ഇൻപുട്ട്/ ഔട്ട്പുട്ട് 2019ൽ മൂന്നുതവണ അവതരണത്തിന് അവസരം നൽകി കേരള സ്റ്റാർട്ടപ് മിഷന്റെ മേൽനോട്ടത്തിലുള്ള റിയാഫൈ ടെക്നോളജീസിന‌് ഗൂഗിളിന്റെ ആദരം. ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷനായ ‘കുക്ക്ബുക്ക് റെസിപ്പി’യുടെ വലിപ്പം 37 ശതമാനം കുറയ്ക്കുന്നതിനായി റിയാഫൈ ടെക്നോളജീസിനെ ഉപയോഗപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ‌് ഇത്. കാലിഫോർണിയയിൽ നടന്ന മേളയിൽ ‘ആൻഡ്രോയിഡ് ആപ് ബണ്ടിലി’ലാണ് റിയാഫൈയെ അവതരിപ്പിച്ചത്.  ഭക്ഷ്യ, ഫോട്ടോഗ്രഫി, ഫിറ്റ്നസ് മേഖലകളിൽ ആപ്ലിക്കേഷനുകളുള്ള റിയാഫൈ ടെക്നോളജീസ് 2013ലാണ് സ്ഥാപിച്ചത്.

ഇന്ത്യയിലെ ഡെവലപ്പർമാർക്കും പ്രത്യേകിച്ച് കേരളത്തിലുള്ളവർക്കും അഭിമാന നിമിഷമാണിതെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ലോകത്തിലെ എട്ടുലക്ഷം ഡെവലപ്പർമാരിൽനിന്നാണ് ഗൂഗിൾ റിയാഫൈയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ കമ്പനികളായ നെറ്റ്ഫ്ളിക്സ്, ക്യാഷ് ആപ്, റോബിൻഹുഡ് എന്നിവിടങ്ങളിൽനിന്നായിരുന്നു ഭൂരിഭാഗം പ്രതിനിധികൾ എത്തിയത്. അഞ്ചുവർഷമായി ഗൂഗിളുമായി സഹകരിക്കുന്ന റിയാഫൈ കളമശേരിയിലെ സംയോജിത സ്റ്റാർട്ടപ് സമുച്ചയത്തിലാണ് പ്രവർത്തിക്കുന്നത്. റിയാഫൈയെയും അവയുടെ ഉൽപ്പന്നങ്ങളെയുംകുറിച്ച് 2015 മുതൽ വിവിധ പഠനങ്ങൾ ഗൂഗിൾ നടത്തിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2E1YBUD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages