കൊച്ചി
പാലാരിവട്ടം പാലത്തിൽനിന്ന‌് ശേഖരിച്ച നിർമാണസാമഗ്രികളുടെ സാമ്പിളുകൾ പരിശോധിച്ച‌് വേർതിരിച്ചു കൊണ്ടിരിക്കുകയാണെന്ന‌് വിജിലൻസ‌് അറിയിച്ചു. വ്യാഴാഴ‌്ച നടത്തിയ പരിശോധനയിൽ കോൺക്രീറ്റ‌്, കമ്പികൾ തുടങ്ങിയവയുടെ സാമ്പിളുകൾ സംഘം ശേഖരിച്ചിരുന്നു. ഇത‌് വേർതിരിച്ച‌് പ്രത്യേകം പായ‌്ക്ക‌് ചെയ‌്തായിരിക്കും ലബോറട്ടറിയിൽ വിശദപരിശോധനയ‌്ക്ക‌് അയക്കുക. കേരളത്തിലാണോ പുറത്താണോ പരിശോധിക്കേണ്ടത‌് എന്നതു സംബന്ധിച്ച‌് പിന്നീട‌് തീരുമാനിക്കും.
ചെന്നൈ ഐഐടി അന്തിമ റിപ്പോർട്ട‌് സമർപ്പിച്ചാലുടൻ പാലം മൂന്നുമാസത്തേക്ക‌് അടച്ചിടുന്നത‌് ഉൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമെടുക്കും. നേരത്തെ നിശ‌്ചയിച്ചത‌് അനുസരിച്ചുള്ള ജോലികൾ നടന്നുവരികയാണെന്ന‌് ആർബിഡിസികെ അധികൃതർ പറഞ്ഞു. വ്യാഴാഴ‌്ച വിജിലൻസ‌് നടത്തിയ പരിശോധനയിൽ പാലത്തിൽ ഒരുമീറ്റർപോലും ഇടതടവില്ലാതെ നിരവധി വിള്ളലുകൾ കണ്ടെത്തിയിരുന്നു. വിജിലൻസ‌് ഡിവൈഎസ‌്പി ആർ അശോക‌്കുമാറിന്റെ നേതൃത്വത്തിലാണ‌് പരിശോധനയും തുടരന്വേഷണങ്ങളും നടത്തുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2WCOzjY
via IFTTT
No comments:
Post a Comment