ടവർ നിർമാണം നിർത്തിവയ്ക്കാനാകില്ല: മന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

ടവർ നിർമാണം നിർത്തിവയ്ക്കാനാകില്ല: മന്ത്രി


തിരുവനന്തപുരം
വടക്കൻ പറവൂർ ശാന്തിവനത്തിലെ വൈദ്യുതി ടവർ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന‌് മന്ത്രി എം എം മണി പറഞ്ഞു. പ്രദേശത്തെ 40,000ൽപ്പരം ആളുകൾ വർഷങ്ങളായി അനുഭവിക്കുന്ന വോൾട്ടേജ‌് ക്ഷാമത്തിന‌് പരിഹാരമാകുന്ന പദ്ധതിയാണിത‌്. 20 വർഷംമുമ്പ‌് തയ്യാറാക്കിയ പദ്ധതിക്ക‌് ഇതുവരെ 30 കോടി ചെലവായി. ഏഴു കോടിയാണ‌് ചെലവ‌് കണക്കാക്കിയിരുന്നത‌്.  ഈ  സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്ക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ശാന്തിവനം ഉടമ മീനാ മേനോൻ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയ‌്ക്ക‌ുശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു മന്ത്രി.

2003-ലാണ‌് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത‌്. പദ്ധതിക്കെതിരെ സ്ഥല ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി പദ്ധതി അംഗീകരിക്കുകയാണ‌് ചെയ്തത‌്.ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സമരസമിതിയുമായി നടത്തിയ ചർച്ചയിൽ മരങ്ങൾ സംരക്ഷിക്കാൻ 110 കെവി ലൈനിന്റെ ഉയരം സാധാരണയിൽനിന്ന‌് മൂന്നുമീറ്റർ ഉയർത്താൻ തീരുമാനിച്ചു. സാധാരണഗതിയിൽ മൂന്ന‌് സെന്റ‌് എടുക്കുന്ന നിർമാണപ്രവർത്തനങ്ങൾക്ക‌് ശാന്തിവനത്തിൽ 0.6 സെന്റ‌് സ്ഥലം മാത്രമാണ‌് എടുക്കുന്നത‌്. ഹൈക്കോടതി  അംഗീകരിച്ച ഒരു പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിന‌് കഴിയില്ല. സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. അവരുടെ ആവശ്യം പരിഗണിക്കാം എന്ന‌് ഉറപ്പ‌ുനൽകിയിട്ടുണ്ട‌്–- മന്ത്രി പറഞ്ഞു.

ശാന്തിവനം: അലൈന്‍മെന്റ് മാറ്റണമെന്ന് ഹര്‍ജി
കൊച്ചി
ശാന്തിവനത്തിൽ നടക്കുന്ന വൈദ്യുതി ടവർ നിർമാണം തടയണമെന്നും ലൈൻ വഴിമാറ്റി വിടണമെന്നും ആവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയെ സമീപിച്ചു. വടക്കൻ പറവൂർ വഴിക്കുളങ്ങര തുണ്ടപ്പറമ്പിൽ മീന എന്ന പ്രീതയാണ് ഹർജി നൽകിയത്. സ്ഥലത്തിന്റെ നടുവിലൂടെയാണ് 110 കെവി വൈദ്യുതി ലൈൻ വലിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ജില്ലാ മജിസ്‌ട്രേട്ടുകൂടിയായ കലക്ടർക്കടക്കം നൽകിയ പരാതി ഇതുവരെ തീർപ്പാക്കാതെയാണ് നിർമാണം പുരോഗമിക്കുന്നത്. നിലവിലെ അലൈൻമെന്റ് മാറ്റി ഹർജിക്കാരിക്ക് കുറഞ്ഞ നഷ്ടംവരുന്നവിധം ലൈൻ മാറ്റിസ്ഥാപിക്കുക, നഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാൻ വിദഗ്ധപരിശോധനാ സമിതിയെ നിയമിക്കാൻ നിർദേശിക്കുക, സമിതി റിപ്പോർട്ട് നൽകുകയും പൂർണ നഷ്ടപരിഹാരം നൽകുകയും അലൈൻമെന്റ് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നതുവരെ നിലവിലെ ജോലികൾ നിർത്തിവയ‌്ക്കാൻ നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഹർജി തീർപ്പാകുംവരെ പണി നിർത്തിവയ‌്ക്കാനും നിർമാണത്തെത്തുടർന്നുണ്ടായ മാലിന്യങ്ങളും ചളിയും നീക്കംചെയ്യാൻ നിർദേശിക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2WCOs82
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages