കളമശേരി ബസ് കത്തിക്കല്‍: വിചാരണ 25ലേക്ക് മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

കളമശേരി ബസ് കത്തിക്കല്‍: വിചാരണ 25ലേക്ക് മാറ്റി


കൊച്ചി
കളമശേരി ബസ് കത്തിക്കൽ കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക എൻഐഎ കോടതി  25 ലേക്ക് മാറ്റി. പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉൾപ്പെടെ ആറ് പ്രതികൾ വെള്ളിയാഴ‌്ച കോടതിയിൽ നേരിട്ട് ഹാജരായി. വിയ്യൂർ ജയിലിൽ കഴിയുന്ന മറ്റൊരു പ്രതി അനൂപ് വീഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണയിൽ പങ്കെടുത്തു.  കേസ് വെള്ളിയാഴ‌്ച പരിഗണിച്ചെങ്കിലും മുഖ്യസാക്ഷി ബസ്ഡ്രൈവർ എം കൃഷ്ണസ്വാമി ഹാജരായില്ല. ഇയാൾ സമൻസ് കൈപ്പറ്റിയിരുന്നില്ല. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷൻ മുഖേന സമൻസ് നൽകിയാൽ ഹാജരാകാമെന്നണ് ഇയാൾ അറിയിച്ചിരുന്നത്. സൂഫിയ മഅ്ദനിക്കുപുറമേ മജീദ് പറമ്പായി, അബ്ദുൾ ഹാലിം, ഗഞ്ച് നവാസ് എന്ന മുഹമ്മദ് നവാസ്, ഇസ്മയിൽ, നാസർ എന്നിവരാണ് വെള്ളിയാഴ‌്ച ഹാജരായ പ്രതികൾ.

കേസിലെ മുഖ്യപ്രതി തടിയന്റവിട നസീർ ബംഗളൂരു സ്‌ഫോടനക്കേസിൽ അവിടെ ജയിലിലാണ്. ഇയാളെ വിചാരണയ‌്ക്കായി എന്ന് ഹാജരാക്കാൻ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലും കശ്മീർ റിക്രൂട്ട്‌മെന്റ് കേസിലും തടിയന്റവിട നസീർ പ്രതിയായിരുന്നു. സാബിർ ബുഖാരി, ഉമർ ഫാറൂഖി, താജുദ്ദീൻ എന്നീ പ്രതികളും ബംഗളൂരു ജയിലിലാണ്.

കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജയിലിലായിരുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ 2005 സെപ്തംബർ ഒമ്പതിന് എറണാകുളത്തുനിന്ന് സേലത്തേക്കുപോയ തമിഴ്‌നാട് സർക്കാരിന്റെ ബസ് തട്ടിയെടുത്ത്  കത്തിച്ചെന്നായിരുന്നു കേസ്. യാത്രക്കാരെയും ബസ് ജീവനക്കാരെയും കളമശേരി എച്ച്എംടിക്കു സമീപം ഇറക്കിയശേഷം ബസ് കത്തിക്കുകയായിരുന്നു. ഈ കേസിൽ 13 പ്രതികൾക്കെതിരെയാണ് എൻഐഎ കുറ്റപത്രം നൽകിയത്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2E1YuIH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages