ദമ്പതികളെ കാറിൽ പിന്തുടർന്ന‌് അപായപ്പെടുത്താൻ ശ്രമിച്ചവർ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

ദമ്പതികളെ കാറിൽ പിന്തുടർന്ന‌് അപായപ്പെടുത്താൻ ശ്രമിച്ചവർ പിടിയിൽ

കളമശേരി > കടുങ്ങല്ലൂരിൽ നിന്ന് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന നാടന്‍പാട്ട് കലാകാരന്‍ രജീഷ് മുളവുകാടിനെയും ഭാര‌്യയെയും കാറിൽ പിന്തുടർന്ന് അപായപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ.  എടയാർ സ്വദേശികളായ എടക്കാട്ടിൽ വീട്ടിൽ നിധിൻ (30), തിട്ടയിൽ റെനീഷ്  (28) എന്നിവരെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.  സംസ്ഥാന സർക്കാരിന്റെ ഫോക‌്‌ലോർ ഫെലോയാണ് പാണ്ഡവാസ് നാടൻപാട്ട് ട്രൂപ്പിലെ പ്രധാന ഗായകനായ രജീഷ് മുളവുകാട്.

ഞായറാഴ്ച രാത്രി 12 ഓടെയാണ‌് സംഭവം. പാണ്ഡവാസ് ട്രൂപ്പിന്റെ കിഴക്കേ കടുങ്ങല്ലൂരിലെ നാടൻപാട്ട് പരിപാടി കഴിഞ്ഞ് രജീഷും ഭാര്യയും ബൈക്കിൽ കണ്ടെയ്നർ റോഡിലുടെ മുളവുകാട് വീട്ടിലേക്ക് പോകുകയായിരുന്നു. പഴയ ആനവാതിലിന് സമീപത്തെ കവലയിൽ സിഗ്നലിൽ ഇവരെ കണ്ട നിധിനും റെനീഷും സഞ്ചരിച്ചിരുന്ന  സ്വിഫ്റ്റ് കാർ തിരിച്ചെടുത്ത‌് ഇവർക്കു പിന്നാലെ കൂടി. അപകടപ്പെടുത്തുന്നവിധം കാർ പിറകിൽ വരുന്നതുകണ്ട് ഭയന്ന രജീഷ് ബൈക്ക് യു ടേൺ എടുത്തപ്പോൾ കാറും യുടേണെടുത്തു. കാറിലിരുന്ന‌് അസഭ്യം പറഞ്ഞുകൊണ്ടാണ‌് സംഘം പിന്തുടർന്നത്.

കാർ വിടാതെ പിന്തുടർന്നപ്പോൾ രജീഷ‌് ബൈക്ക് വീണ്ടും യു ടേണെടുത്ത് ഫാക്ടിന്റെ പുതിയ ആനവാതിലിലെ സെക്യൂരിറ്റി ക്യാബിനിലേക്ക് ബൈക്ക‌് ഓടിച്ചുകയറ്റി. തുടർന്ന് സെക്യൂരിറ്റി ഗാർഡിന്റെ സഹായത്തോടെ  പുറത്തിറങ്ങിയപ്പോൾ പിന്തുടർന്നെത്തിയവർ കൈയേറ്റത്തിന് ശ്രമിച്ചു. കാർ മുന്നോട്ടെടുത്ത‌് രജീഷിനെ അപായപ്പെടുത്താനും ശ്രമിച്ചു.

ഒഴിഞ്ഞ് മാറിയ രജീഷ്  മൊബൈൽ ഫോണെടുത്ത് കാറിന്റെ നമ്പർ പ്ലേറ്റിന്റെ ഫോട്ടൊ എടുത്തു.  ഇതോടെ സംഘം കാർ ഓടിച്ച‌്  സ്ഥലംവിട്ടു. അപ്പോൾത്തന്നെ രജീഷ‌് ഏലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി  നൽകി. തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.



from Kerala || Deshabhimani ​Online ​News http://bit.ly/2PHViqe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages