കോഴിക്കോട‌് > ഇന്ത്യൻ ഫുട‌്ബോൾ ടീം മുൻ ക്യാപ‌്റ്റൻ വി പി സത്യന്റെ ഓർമയ‌്ക്കായി ജന്മനാടായ തലശേരി മേക്കുന്നിൽ ഒരുക്കിയ സ‌്മാരക മന്ദിരം മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനം ചെയ്യും. വി പി സത്യൻ സ‌്മാരക ട്രസ‌്റ്റാണ‌് മന്ദിരമൊരുക്കിയത‌്. ശനിയാഴ‌്ച വൈകിട്ട‌് നാലിന‌് നടക്കുന്ന ചടങ്ങിൽ സത്യന്റെ ജീവിതത്തെ ആസ‌്പദമാക്കി നിർമിച്ച സിനിമ ‘ക്യാപ‌്റ്റ’നിലെ നായകൻ നടൻ ജയസൂര്യയെ ആദരിക്കുമെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എ എൻ ഷംസീർ എംഎൽഎ സത്യന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യും. സത്യൻ ട്രസ്‌റ്റുമായി ബന്ധപ്പെട്ട‌് പ്രവർത്തിച്ചവരെയും ആദരിക്കും. ഐ എം വിജയൻ, വി പി ഷാജി, സി കെ വിനീത‌്, അനസ‌് എടത്തൊടിക, രാഹുൽ വി രാജ‌് തുടങ്ങിയ ഫുട‌്ബോൾ താരങ്ങൾ ചടങ്ങിനെത്തും. വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ, കെ സി രവീന്ദ്രൻ, വി പി സനിൽ എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2vzCDU7
via IFTTT
No comments:
Post a Comment