സ്‌കൂള്‍ തുറക്കും മുമ്പ‌് വിദ്യാർഥികൾക്ക‌് യൂണിഫോം എത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

സ്‌കൂള്‍ തുറക്കും മുമ്പ‌് വിദ്യാർഥികൾക്ക‌് യൂണിഫോം എത്തും

തിരുവനന്തപുരം> ഈ അധ്യയന വർഷം സ്‌കൂൾ തുറക്കും മുമ്പ‌് വിദ്യാർഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം സ്‌കൂളുകളിൽ എത്തും. വ്യവസായ മന്ത്രി ഇ പി ജയരാജനും വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി  രവീന്ദ്രനാഥും നടത്തിയ ചർച്ചയിലാണ‌് തീരുമാനം. സർക്കാർ സ്‌കൂളുകളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്കും എയ്ഡഡ്  മേഖലയി ൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്കുമാണ് സൗജന്യ യൂണിഫോം വിതരണം.
 
8.5 ലക്ഷം വിദ്യാർഥികൾക്കായി 42 ലക്ഷം മീറ്റർ തുണിയാണ് ആവശ്യം. നിലവിൽ തുണികൾ പായ‌്ക്ക് ചെയ്ത‌് വിതരണം തുടങ്ങി. സംസ്ഥാനത്തെ പരമ്പരാഗത തൊഴിൽ മേഖലയായ കൈത്തറി വ്യവസായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഹാൻവീവും, എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഹാൻടെക്‌സുമാണ്  കൈത്തറി യൂണിഫോം  തുണി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ കൈത്തറി  സഹകരണ സംഘങ്ങളിൽ നിന്നാണ് ആവശ്യമായ തുണികൾ ശേഖരിക്കുന്നത്. ഓരോ സ്‌കൂളിന്റെയും കളർകോഡിന് അനുസരിച്ച‌് മുറിച്ച് പായ‌്ക്ക് ചെയ്തു ലേബൽ ഒട്ടിച്ച‌് അതത് എഇഒ മാരെ ഏൽപ്പിക്കും.
 
പദ്ധതിയുടെ ഭാഗമായി കൈത്തറിത്തുണി ഉൽപ്പാദിപ്പിച്ച തൊഴിലാളികൾക്കു ഇതേവരെ 100 കോടിയോളം രൂപ കൂലിയിനത്തിൽ  നൽകി. ഒപ്പം നിർമാണത്തിനാവശ്യമായ 25 കോടി രൂപ വിലവരുന്ന നൂൽ ഭൂരിഭാഗവും സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകളിലാണ് ഉൽപ്പാദിപ്പിച്ചത്. പദ്ധതി  എൽഡിഎഫ് സർക്കാരാണ്  തുടങ്ങിയത്. അവലോകന യോഗത്തിൽ കൈത്തറി വസ്ത്ര ഡയറക്ടർ  കെ സുധീർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ജെസ്സി ജോസഫ് എന്നിവരും പങ്കെടുത്തു.


from Kerala || Deshabhimani ​Online ​News http://bit.ly/2vzCwb9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages