കാസർകോട‌്–-തിരുവനന്തപുരം പാത; കേന്ദ്രത്തിന്റെ ഉടക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

കാസർകോട‌്–-തിരുവനന്തപുരം പാത; കേന്ദ്രത്തിന്റെ ഉടക്ക‌്

തിരുവനന്തപുരം > കേരളത്തിന്റെ മുഖഛായ മാറ്റുന്ന കാസർകോട‌്–-തിരുവനന്തപുരം ദേശീയപാത വികസനം അട്ടിമറിക്കാൻ  കേന്ദ്രസർക്കാരിന്റെ ആസൂത്രിതനീക്കം. റോഡ‌് നിർമാണത്തിനായി സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയെങ്കിലും രാഷ്ട്രീയ വൈരംമൂലം കേന്ദ്രം നിർമാണം വൈകിപ്പിക്കുകയാണ‌്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ഭാരത‌്മാല പരിയോജന്റെ ഭാഗമായാണ‌് കേരളത്തിലെ റോഡുകൾ വികസിപ്പിക്കുന്നത‌്.

കാസർകോട‌് തലപ്പാടിമുതൽ തിരുവനന്തപുരം–-കഴക്കൂട്ടംവരെയുള്ള 590 കിലോമീറ്ററാണ‌് ചിലയിടങ്ങളിൽ ആറുവരിപ്പാതയായും മറ്റു ചില ഭാഗങ്ങളിൽ നാലുവരിയായും വികസിപ്പിക്കുമെന്ന‌് കേന്ദ്രം പ്രഖ്യാപിച്ചത‌്. 2020 ഡിസംബറിൽ പൂർത്തിയാകുമെന്ന‌്  പ്രഖ്യാപിച്ച ഈ പദ്ധതിക്ക‌് 26000 കോടി രൂപയാണ‌് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വാഗ്ദാനം ചെയ്തത‌്. എന്നാൽ, പൂർണമായും ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച‌്എഐ) നിയന്ത്രണത്തിലുള്ള പദ്ധതി രണ്ടു വർഷം കഴിഞ്ഞാലും പൂർത്തിയാകാൻ സാധ്യതയില്ല. ഇതിനുള്ള ചരടുവലി അണിയറയിൽ സജീവമാണ‌്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ‌്കരി റോഡുനിർമാണം സമയബന്ധിതമാക്കുമെന്ന‌് കേരളത്തിന‌് പലതവണ ഉറപ്പുനൽകി. എന്നാൽ അദ്ദേഹത്തിന്റെ മന്ത്രാലയം നിരന്തരം നിർമാണം മുടക്കും.

2015ലാണ‌് കേന്ദ്രസർക്കാർ ഭാരത‌്മാല പരിയോജന പ്രഖ്യാപിച്ചത‌്. ഈ പദ്ധതിയിൽ 83677 കി.മീ  റോഡാണ‌് വികസിപ്പിക്കുക. പ്രതീക്ഷിത ചെലവ‌് 5.35 ലക്ഷം കോടിയും. ആദ്യഘട്ടമായി ഡിസംബറിനകം 34800 കിലോമീറ്റർ നിർമിക്കുമെന്ന‌് പ്രഖ്യാപിച്ചു. എന്നാൽ ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന റോഡുകളുടെ പട്ടികയിൽ കേരളം ഉണ്ടാകില്ലെന്നുറപ്പായി.
 സംസ്ഥാനം ചെയ്യേണ്ട എല്ലാകാര്യങ്ങളും കൃത്യമായി, സമയബന്ധിതമായി പൂർത്തിയാക്കിയിട്ടും ഇത‌് എൽഡിഎഫ‌് സർക്കാരിന്റെ നേട്ടമാകും എന്നുറപ്പായതോടെയാണ‌് കേന്ദ്ര ബിജെപി സർക്കാർ നിർമാണം അനന്തമായി നീട്ടുന്നത‌്. ചില മേഖലയിൽ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ളവ പൂർത്തിയാക്കിയിട്ടും ടെൻഡർ  നീട്ടുന്നു. മറ്റിടങ്ങളിൽ നിർമാണം ഏറ്റെടുക്കാൻ കെൽപ്പില്ലാത്ത കമ്പനിക്കു ടെൻഡർ നൽകുന്നു.

കാസർകോട് തലപ്പാടിയിൽനിന്ന് ചെർക്കള വരെയുള്ള നാലുവരിപാതയുടെ  നിർമാണത്തിന് സംസ്ഥാനം ചെയ്യേണ്ടതെല്ലാം ഒന്നരവർഷം മുമ്പുതന്നെ ചെയ്തു.  എന്നാൽ, ദേശീയപാത  അതോറിറ്റി  ടെൻഡർ നടപടി സ്വീകരിച്ചില്ല. അതിനാൽ നിർമാണജോലികൾ തുടങ്ങാനാകുന്നില്ല. നിശ്ചയിച്ച പ്രകാരം  തുടങ്ങിയിരുന്നെങ്കിൽ ഭാരത‌്മാലയുടെ ആദ്യഘട്ടത്തിൽത്തന്നെ  പൂർത്തിയാകുമായിരുന്നു. വാർത്തകളിൽ നിറഞ്ഞ കണ്ണൂർ  കീഴാറ്റൂരിലെ ബൈപാസ‌് നിർമാണവും സമാനഅവസ്ഥയിലാണ‌്. കോഴിക്കോട‌് ബൈപാസ‌ാണ‌് നിർമാണത്തിന‌് കെൽപ്പില്ലാത്ത കമ്പനിക്ക‌് എൻഎച്ച‌്എഐ ഏൽപ്പിച്ചുകൊടുത്തത‌്. വടക്കാഞ്ചേരി–-തൃശൂർ നാലുവരിപ്പാതയുടെ നിർമാണം പണമില്ലാത്തതിനാൽ ഇതേ കമ്പനി നിർത്തിവച്ചിരിക്കുകയാണ‌്.

എന്നിട്ടും ഇവർക്കുതന്നെ കോഴിക്കോട‌് ബൈപാസിന്റെ ചുമതല നൽകി.  നിർമാണം തുടങ്ങാതിരുന്നപ്പോൾ മറ്റൊരു കമ്പനി ദേശീയപാത അതോറിറ്റിയെ സമീപിച്ചെങ്കിലും അനുകൂലനിലപാട‌് എടുത്തില്ല.ദേശീയപാത വികസനം എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ പൂർത്തിയാക്കാനുള്ള നീക്കത്തെ ബിജെപി സർക്കാർ അട്ടിമറിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു.  നേരത്തെ നിശ്ചയിച്ച പ്രകാരം 2017ൽ നിർമാണം തുടങ്ങിയിരുന്നെങ്കിൽ 2020ൽ പൂർത്തിയാകുമായിരുന്നു.  ജി സുധാകരൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2PHV6r0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages