ബിഎസ്എന്‍എൽ കേന്ദ്രങ്ങളില്‍ ആധാര്‍ സേവനവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ബിഎസ്എന്‍എൽ കേന്ദ്രങ്ങളില്‍ ആധാര്‍ സേവനവും


തിരുവനന്തപുരം
ബിഎസ‌്എൻഎല്ലിന്റെ സംസ്ഥാനത്തെ 262 ഉപഭോക്തൃ സേവനകേന്ദ്രത്തിൽ ആധാർ എൻറോൾമെന്റിനുള്ള സംവിധാനം ഒരുമാസത്തിനുള്ളിൽ നിലവിൽ വരുമെന്ന‌് കേരള  ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ. പി ടി മാത്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി  ജീവനക്കാർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ‌്. ആധാർ കാർഡ‌് എടുക്കാനും തിരുത്തൽ വരുത്താനും വിലാസം മാറ്റാനുമെല്ലാം ഇവിടെ സൗകര്യമുണ്ടാവും. 

വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ബിഎസ്എൻഎൽ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, ഫൈബർ ടുഹോം ഗുണഭോക്താക്കൾക്ക് 25 ശതമാനം ക്യാഷ് ബാക്ക്ഓഫർ ലഭ്യമാണ്.  പുതിയ വരിക്കാർക്കും നിലവിലുള്ള വരിക്കാർക്കും ഈ ഓഫർ ലഭിക്കും. നിരവധി പേർക്ക് ഒന്നിച്ച‌് എസ‌്എംഎസ്സുകൾ അയക്കാനുള്ള  വെബ്പോർട്ടലും നിലവിൽ വന്നു.  ഇതിനുള്ള തനത് സോഫ്റ്റ്‌വെയർ വികസിപ്പിച്ചതായും ഇതിന്റെ മൊബൈൽ ആപ് ഉടൻ പുറത്തിറക്കുമെന്നും ചീഫ് ജനറൽ മാനേജർ അറിയിച്ചു.

കഴിഞ്ഞ വർഷം സംസ്ഥാനത്ത‌് 15 ലക്ഷം പുതിയ വരിക്കാരെ ബിഎസ്എൻഎല്ലിന്  ലഭിച്ചു.  മൂന്ന് ലക്ഷം പേർ പോർട്ട് ഇൻ വഴി ബിഎസ്എൻഎൽ വരിക്കാരായപ്പോൾ, പോർട്ട് ഔട്ട് ചെയ്തത് രണ്ട് ലക്ഷം പേരാണ്. വരുന്ന സാമ്പത്തിക വർഷം  20 ലക്ഷം പുതിയ മൊബൈൽ കണക്ഷനും ഒരു ലക്ഷം ലാൻഡ് ലൈൻ കണക്ഷനും രണ്ട് ലക്ഷം ബ്രോഡ് ബാൻഡ് കണക്ഷനും 2.5 ലക്ഷം പുതിയ എഫ്ടിടിഎച്ച് കണക്ഷനും നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ജനറൽ മാനേജർമാരായ ഡോ. എസ‌് ജ്യോതിശങ്കർ,  കെ കുളന്തൈവേൽ,  എസ‌് എസ‌് തമ്പി,   സതീഷ്റാം, ജനറൽ മാനേജർമാരായ പി ജി നിർമൽ, എൻ കെ സുകുമാരൻ , ആർ സതീഷ്  എന്നിവരും  വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
 

4 ജി ഇല്ലാത്ത നഗരങ്ങൾ  ഇനി നേരിട്ട‌് 5 ജിയിലേക്ക‌്
തിരുവനന്തപുരം
4  ജി  സേവനം ഇനിയും നൽകാൻ കഴിയാത്ത നഗരങ്ങളിൽ ഇനി നേരിട്ട‌് 5 ജി സേവനം നൽകാനുള്ള ഒരുക്കത്തിലാണെന്ന‌് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ. പി ടി മാത്യു പറഞ്ഞു. തൃശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി, നിലമ്പൂർ എന്നിവിടങ്ങളിലാണ‌് നിലവിൽ  4 ജി സേവനമുള്ളത‌്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട‌് തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇനയും 4 ജി സേവനം നൽകാനായിട്ടില്ല. സാങ്കേതിക തടസ്സങ്ങൾ കാരണം 4ജി നടപ്പാക്കാൻ കഴിയാത്ത പ്രധാന നഗരങ്ങളെയും 2020 ഓടുകൂടി നേരിട്ട് 5 ജിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

   666 രൂപയ്ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും, പരിധിയില്ലാതെ കോളുകളും  നൽകുന്ന പുതിയ മൊബൈൽ പ്ലാനും നിലവിൽ വന്നിട്ടുണ്ട്.  134 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. പ്രതിദിനം 100 എസ്എംഎസ്സുകളും  ഈ പ്ലാനിൽ ലഭ്യമാകും.  1699 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും  പരിധിയില്ലാത്ത കോളുകളും നൽകുന്ന വാർഷിക മൊബൈൽ പ്ലാൻ വഴി മുംബൈ, ഡെൽഹി ഉൾപ്പെടെ രാജ്യത്തെ ഏത് നെറ്റ‌് വർക്കിലേക്കും, കോളുകൾ വിളിക്കാനും, പ്രതിദിനം 100  എസ്എംഎസ്സ‌് അയക്കാനും സാധിക്കും.  വിവിധ ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, കാനഡ, സിങ്കപ്പൂർ, മലേഷ്യ,  തുടങ്ങിയ 26 രാജ്യങ്ങളിൽ ബിഎസ് എൻഎൽ വരിക്കാർക്ക് ഇന്റർനാഷണൽ റോമിങ‌് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2w4m2s4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages