സ്വന്തം ലേഖകൻ
തിരുവനന്തപുരം
കേരള ഗസറ്റഡ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച‌് ആലപ്പുഴ ജില്ലയിൽ ഒമ്പത‌് നിർധന കുടുംബങ്ങൾക്ക‌് വീട‌് നൽകും. വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രളയപുനർനിർമാണത്തിന‌് സർക്കാരിന‌് ഒപ്പം എന്ന മുദ്രാവാക്യവുമായി ജില്ലയിലെ ഒമ്പത‌് നിയമസഭാമണ്ഡലങ്ങളിലെ ഭവനരഹിതർക്കാണ‌് സംഘടന കൈത്താങ്ങാകുന്നത‌്. വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ‌്. രണ്ട‌് മുറി, അടുക്കള, ഹാൾ, ടോയ‌്‌ലറ്റ‌് തുടങ്ങിയവയടക്കമുള്ള സൗകര്യങ്ങളോടെയുള്ള വീടുകളാണിവ.
കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗവും കോട്ടയം എൻജിനിയറിങ‌് കോളജ‌് അധ്യാപകനുമായ ഡോ. എ പ്രവീൺ, പട്ടണക്കാട‌് അസി. എക‌്സിക്യൂട്ടീവ‌് എൻജിനിയർ എ ആർ സുന്ദർലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സാങ്കേതികവിദഗ‌്ധർക്കാണ‌് മേൽനോട്ടം. സംഘടനയുടെ ജില്ലാ കൗൺസിൽ അംഗങ്ങൾ വരെയുള്ള പ്രധാന പ്രവർത്തകർ സംഭാവനയായി നൽകിയ തുക ഉപയോഗിച്ചാണ‌് നിർമാണം. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രളയപുനർനിർമാണ പ്രവർത്തനങ്ങൾക്ക‌് കെജിഒഎ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട‌്. 25 മുതൽ 27 വരെ ആലപ്പുഴയിലാണ‌് സംസ്ഥാന സമ്മേളനം.
മൂന്നുദിവസമായി നടക്കുന്ന സമ്മേളനത്തിൽ 650 പ്രതിനിധികൾ പങ്കെടുക്കും. ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ 25 ന‌് രാവിലെ 10 ന‌് സംസ്ഥാന കൗൺസിൽ ചേരും. സംസ്ഥാന പ്രസിഡന്റ‌് ഡോ. കെ എം ദിലീപ‌് പതാക ഉയർത്തും. ജനറൽ സെക്രട്ടറി ടി എസ‌് രഘുലാൽ പ്രവർത്തന റിപ്പോർട്ട‌് അവതരിപ്പിക്കും. വൈികിട്ട‌് 4.30 ന‌് പ്രതിനിധി സമ്മേളനം പ്രൊഫ. പ്രഭാത‌് പട‌്നായിക്ക‌് ഉദ‌്ഘാടനം ചെയ്യും.26 ന‌് രാവിലെ 9.30 മുതൽ പ്രതിനിധി സമ്മേളനം തുടരും. നവകേരള പുനർനിർമാണവും സംസ്ഥാന ബജറ്റും എന്ന വിഷയത്തിൽ 11 ന‌് നടക്കുന്ന സെമിനാർ ധനമന്ത്രി തോമസ‌് ഐസ‌് ഉദ‌്ഘാടനം ചെയ്യും. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകും. ഉച്ചകഴിഞ്ഞ‌് 2.30 ന‌് നടക്കുന്ന സുഹൃത‌്സമ്മേളനം ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ ഉദ‌്ഘാടനം ചെയ്യും. വൈകിട്ട‌് 6.30 ന‌് നടക്കുന്ന സാംസ‌്കാരിക സമ്മേളനം മന്ത്രി ജി സുധാകരൻ ഉദ‌്ഘാടനം ചെയ്യും. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. 27 നും പ്രതിനിധി സമ്മേളനം തുടരും. ഉച്ചകഴിഞ്ഞ‌് 3.30 ന‌് നടക്കുന്ന യാത്രയപ്പ‌് സമ്മേളനം കെ എസ‌്കെടിയു സംസ്ഥാന പ്രസിഡന്റ‌് എം വി ഗോവിന്ദൻ ഉദ‌്ഘാടനം ചെയ്യും. വെകിട്ട‌് 4.30 ന‌് ആയിരങ്ങൾ പങ്കെടുക്കുന്ന റാലി നടക്കും. തുടർന്ന‌് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും.
from Kerala || Deshabhimani Online News http://bit.ly/2Q7u0ty
via IFTTT
No comments:
Post a Comment