കണ്ണൂർ
സമാദരണീയനായ കമ്യൂണിസ‌്റ്റ‌് നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ പതിനഞ്ചാം ചരമവാർഷികം ഞായറാഴ‌്ച വിപുലമായി ആചരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള, വ്യവസായമന്ത്രി ഇ പി ജയരാജൻ, പി കെ ശ്രീമതി എംപി തുടങ്ങിയവർ ദിനാചരണ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ 8.30ന‌് പയ്യാമ്പലത്തെ നായനാർ സ‌്മൃതിമണ്ഡപത്തിൽ കോടിയേരി ബാലകൃഷ‌്ണന്റെ നേതൃത്വത്തിൽ പുഷ‌്പാർച്ചന നടക്കും. നേതാക്കൾക്കും പ്രവർത്തകർക്കും ബഹുജനങ്ങൾക്കും പുറമെ നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. തുടർന്ന‌്, ബർണശേരിയിലെ നായനാർ അക്കാദമിയിലേക്ക‌് പ്രകടനം. അക്കാദമിയിൽ ചേരുന്ന അനുസ‌്മരണ യോഗം കോടിയേരി ഉദ‌്ഘാടനം ചെയ്യും. വൈകിട്ട‌് അഞ്ചിന‌് നായനാരുടെ ജന്മനാടായ കല്യാശേരിയിൽ അനുസ‌്മരണ റാലി എസ‌് രാമചന്ദ്രൻപിള്ള ഉദ‌്ഘാടനം ചെയ്യും.
from Kerala || Deshabhimani Online News http://bit.ly/2w0tcNO
via IFTTT
No comments:
Post a Comment