ചെയർമാൻ തെരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നു: പി ജെ ജോസഫ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ചെയർമാൻ തെരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നു: പി ജെ ജോസഫ‌്


സ്വന്തം ലേഖകന്‍
കേരള കോൺഗ്രസ‌് എമ്മിൽ ചെയർമാൻ സ്ഥാനത്തേക്ക‌് നടത്തുന്ന തെരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നുവെന്ന‌് താൽക്കാലിക ചെയർമാൻ പി ജെ ജോസഫ‌് എംഎൽഎ. ചെയർമാൻ തെരഞ്ഞെടുപ്പ‌് നടത്തുന്നത‌് വിലക്കണമെന്ന‌് ആവശ്യപ്പെട്ട‌് കോടതിയെ സമീപിച്ചതിൽ ദുരൂഹതയുണ്ടെന്നും ജോസഫ‌് പറഞ്ഞു. കോടതിയെ സമീപിച്ച പാർടി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അച്ചടക്കവും പാർടി ഭരണഘടനയും ലംഘിച്ചു. അദ്ദേഹത്തിന‌് പാർടി അംഗത്വം നഷ്ടമാവും. തിരുവനന്തപുരത്ത‌് കെ എം മാണിയെ അനുസ‌്മരിക്കാൻ മാത്രമാണ‌് യോഗം ചേർന്നത‌്. മറിച്ച‌്, പാർടി ചെയർമാനെ തെരഞ്ഞെടുക്കുകയായിരുന്നില്ല ലക്ഷ്യം. താനൊരിക്കലും ഇരട്ടപദവി വഹിക്കില്ല. ഒരു സ്ഥാനം മാത്രമേ ഏറ്റെടുക്കൂ. നിയമസഭാ സമ്മേളനത്തിനുമുമ്പ‌് പാർലമെന്ററി പാർടി നേതാവിനെ സമവായത്തിലൂടെ തെരഞ്ഞെടുക്കും. ഡെപ്യൂട്ടി ചെയർമാൻ സി എഫ‌് തോമസിനെ ജില്ലാ പ്രസിഡന്റുമാർ കണ്ട‌ത‌് സമവായത്തിലൂടെ പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്ന‌് ആവശ്യപ്പെടാനായിരുന്നുവെന്നും ജോസഫ‌് പ്രതികരിച്ചു. പാർലമെന്ററി പാർടിയോഗം ഉടൻ ചേരും.

ജോസ്‌ കെ മാണി വിഭാഗം കത്ത‌് നൽകും
കോട്ടയം
കേരള കോൺഗ്രസ‌് ചെയർമാനെ തെരഞ്ഞെടുക്കാനായി അടിയന്തര സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ചെയർമാനും മറ്റ‌് ഭാരവാഹികൾക്കും ജോസ‌് കെ മാണിയെ പിന്തുണക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കത്തുനൽകും. പി ജെ ജോസ‌ഫ‌്, വൈസ‌് ചെയർമാൻ ജോസ‌് കെ മാണി, ഡെപ്യൂട്ടി ചെയർമാൻ സി എഫ‌് തോമസ‌്, ഓഫീസ‌് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എന്നിവരടക്കമുള്ള ഭാരവാഹികൾക്ക‌് കത്ത‌് നൽകാനാണ‌് ധാരണ. 15 ദിവസത്തിനുള്ളിൽ സംസ്ഥാന കമ്മിറ്റി വിളിച്ച‌് ചേർക്കണമെന്നായിരിക്കും ആവശ്യം. 

തെരഞ്ഞെടുപ്പിൽ ജോസ‌് കെ മാണിയെ അനായാസം ചെയർമാനായി അവരോധിക്കാമെന്നാണ‌്ഇവർ കരുതുന്നത‌്. 450 പേരുള്ള സംസ്ഥാന കമ്മിറ്റിയിൽ മുന്നൂറിലേറെപ്പേർ ജോസിനോട‌് ആഭിമുഖ്യം പുലർത്തുന്നുണ്ട‌്‌. ചെയർമാന്റെ അധികാരം ജോസഫിന്റെ കൈയിൽ അധികനാളിരുന്നാൽ ഇവരിൽ പലരും മറുകണ്ടം ചാടാൻ സാധ്യതയുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Q58mWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages