മുസ്‌ലീം സ്‌ത്രീകൾ മുഖം മറയ്‌ക്കണമെന്നില്ല; എംഇഎസിന്‌ പിന്തുണയുമായി കേരള നദ്‌വത്തുൽ മുജാഹിദീൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

മുസ്‌ലീം സ്‌ത്രീകൾ മുഖം മറയ്‌ക്കണമെന്നില്ല; എംഇഎസിന്‌ പിന്തുണയുമായി കേരള നദ്‌വത്തുൽ മുജാഹിദീൻ

കോഴിക്കോട്> എംഇഎസ് സ്ഥാപനങ്ങളില്‍ മുഖംമൂടി വസ്ത്രം നിരോധിച്ച നടപടി വിവാദമാക്കേണ്ടതില്ലെന്നും മുഖം മറക്കണമെന്ന്‌ ഇസ്‌ലാം നിഷ്‌ക്കർഷിക്കുന്നില്ലെന്നും  കേരള നദ്വത്തുല്‍ മുജാഹിദീന്‍  വിഭാഗം. കഴിഞ്ഞ ദിവസമാണ്‌ എംഇഎസ്‌ സർക്കുലർ പുറത്തിറക്കിയത്‌.

മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ലെന്നിരിക്കെ നിഖാബ് നിരോധനത്തെ ഇസ്്ലാമിന്റെ പേരുപറഞ്ഞ് വിവാദമാക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് (കെഎന്‍എം മര്‍കസുദ്ദഅ്വ) സംസ്ഥാന പ്രസിഡന്റ് ഡോ ഇ കെ അഹമ്മമദ് കുട്ടിയും ജനറൽ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു. വിഷയം വിവാദമാകുന്നത്‌  ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്‌ എംഇഎസിന്‌ പിന്തുണയുമായി കെഎൻഎം എത്തിയത്‌.

മുഖവും മുന്‍കൈയും മറയ്ക്കാത്ത ആഭാസകരമല്ലാത്ത ഏതു വസ്ത്രവും ധരിക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമുണ്ട്. ഇറുകിയതും ശരീരത്തിന്റെ നിമ്നോന്നതങ്ങള്‍ പ്രകടിപ്പിക്കാത്തതുമായ മാന്യമായ ഏതു വസ്ത്രവും മുസ്ലിം സ്ത്രീകള്‍ക്ക് ധരിക്കാമെന്നിരിക്കെ പര്‍ദ്ദ തന്നെ ധരിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും കെഎന്‍എം നേതാക്കള്‍ വ്യക്തമാക്കി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2vBDiEw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages