ബേപ്പൂർ (കോഴിക്കോട്)> ക്ഷേത്ര ഭണ്ഡാരത്തിൽ സംഭാവനയിട്ട് തിരികെ വന്നു ബസ്സിൽ കയറുന്നതിനിടെ പിടിവിട്ട് അതേ ബസ്സിനടിയിൽപ്പെട്ടു ക്ലീനർ മരിച്ചു. ബേപ്പൂർ മാറാട് ചുള്ളിയാം വളവളപ്പ് കാരിയത്ത് ഷീദയുടെ മകൻ മുഹമ്മദ് അൻഷാദാ (22)ണ് മരിച്ചത്. ബേപ്പൂർ - കോഴിക്കോട് സിറ്റി റൂട്ടിലോടുന്ന "ബാബ'ബസ്സിലെ ക്ലീനറാണ്.വെള്ളിയാഴ്ച രാവിലെ 8. 40ന് ബേപ്പൂർ ഫിഷിങ്ങ് ഹാർബർ ജംങ‌്ഷനിലായിരുന്നു അപകടം.
പാതയോരത്തെ ക്ഷേത്ര ഭണ്ഡാരത്തിൽ പതിവുപോലെ പണം നിക്ഷേപിച്ച് വേഗത്തിലെത്തി ബെല്ലടിക്കുന്നതിനിടെ തെന്നി വീണ് യുവാവിന്റെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങിയതായാണ് പരിസരവാസികളിൽ നിന്നറിവാകുന്നത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2PHVrKi
via IFTTT
No comments:
Post a Comment