ഫറോക്ക് > ദേശീയപാത 66 ൽ കോഴിക്കോട് മീൻ ചന്തയ്ക്കും ഫറോക്കിനുമിടയിൽ ചെറുവണ്ണൂർ വില്ലേജ് ഓഫീസിന് സമീപം പഴയ പോസ്റ്റ് ഓഫിസിന് മുൻവശം കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നല്ലളം ചാലാറ്റി പാരാത്ത് മുല്ല വീട്ടിൽ ഹസ്സൻകുട്ടി (58) മക്കളായ അബ്ദുൾ ഖാദർ (12) ബഹാവുദ്ദീൻ (18) എന്നിവരാണ് മരിച്ചത്.
രാമനാട്ടുകര ഭാഗത്തു നിന്നും നല്ലളത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരും കോഴിeക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സും കൊടിയ വളവിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേർ സംഭവസ്ഥലത്തും അബ്ദുൽ ഖാദർ സമീപത്തെ സ്വകാര്യാശുപത്രിയിലുമാണ് മരിച്ചത്.
ചെറുവണ്ണൂർ വില്ലേജ് ഓഫിസിന് സമീപം പഴയ പോസ്റ്റ് ഓഫീസിന് മുൻവശം വ്യാഴാഴ്ച രാത്രി 11.15നായിരുന്നു അപകടം. ഹസ്സൻ കുട്ടി ഭാര്യ: ആയിഷ, മറ്റു മക്കൾ : ബദറുദ്ദീൻ, റബീഅത്ത്, ഉമറുൽ ഫാറൂഖ്, മുഹമ്മദ് സാലിഹ്
from Kerala || Deshabhimani Online News http://bit.ly/2vCGoYQ
via IFTTT
No comments:
Post a Comment