കോടികൾ വിലയുള്ള മയക്കുമരുന്നുമായി കലിക്കറ്റ‌് ഗുസ‌്മാൻ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

കോടികൾ വിലയുള്ള മയക്കുമരുന്നുമായി കലിക്കറ്റ‌് ഗുസ‌്മാൻ പിടിയിൽ


കൊച്ചി
കോടികൾ വിലയുള്ള അതിമാരക മയക്കുമരുന്നുമായി യുവാവ‌ിനെ എക‌്സൈ‌സ‌് സ‌്പെഷ്യൽ സ‌്ക്വാഡ‌് പിടികൂടി. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മാക‌്സ‌് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന മെഥിലിൻ ഡയോക‌്സി മെറ്റാ ആംഫിറ്റമിനുമായി(എംഡിഎംഎ)  കോഴിക്കോട് സ്വദേശി സവാദ് ഹനീഫ (കലിക്കറ്റ‌് ഗുസ‌്മാൻ)യെയാണ‌് അറസ‌്റ്റ‌് ചെയ‌്തത‌്. കേസിൽനിന്നു രക്ഷപ്പെടാൻ എക‌്സൈസിന‌് 25 ലക്ഷം രൂപയാണ‌് പ്രതി വാഗ‌്ദാനംചെയ‌്തത‌്. ഇയാളിൽനിന്ന‌് 50 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ആലുവ നഗരത്തിലെ നിശാപാർടികൾക്ക് നൽകാനാണ‌് മയക്കുമരുന്ന‌് എത്തിച്ചത‌്.

ഇത്തരത്തിലുള്ള മയക്കുമരുന്ന‌് പത്ത‌ുഗ്രാം പോലും കൈവശം വയ‌്ക്കുന്നത് 20 വർഷംവരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണ‌്. 100 കിലോ കഞ്ചാവ് കണ്ടെടുക്കുന്നതിന് തുല്യമാണിത‌്. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എറണാകുളം എക‌്സൈസ‌്  സ‌്പെഷ്യൽ സ്ക്വാഡാണ‌് പ്രതിയെ പിടികൂടിയത‌്. കുപ്രസിദ്ധ മെക‌്സിക്കൻ ഡ്രഗ് മാഫിയത്തലവൻ ഗുസ‌്മാന്റെ പേരിലാണ‌് മയക്കുമരുന്ന‌് മാഫിയസംഘത്തിൽ ഇയാൾ അറിയപ്പെടുന്നത‌്.

കേസടുക്കാതിരുന്നാൽ മൂന്നു മണിക്കൂറിനുള്ളിൽ 25 ലക്ഷം രൂപ എത്തിച്ചുനൽകാമെന്നാണ് പ്രതി എക്സൈസ് സംഘത്തിനു നൽകിയ വാഗ‌്ദാനം. ഏറെക്കാലം വിദേശരാജ്യങ്ങളിൽ ജോലി നോക്കിയിരുന്ന പ്രതി, ജോലി ഉപേക്ഷിച്ചാണ് മയക്കുമരുന്ന‌് വ്യാപാരത്തിലേക്ക‌് തിരിഞ്ഞത‌്.

ആലുവ, പെരുമ്പാവൂർ, കോതമംഗലം ഭാഗങ്ങളിൽ ഇയാൾ സ്ഥിരമായി വ്യാപാരം നടത്തിയിരുന്നു.   ടെലിഗ്രാം എന്ന അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു വ്യാപാരം. ടെലിഗ്രാം ഉപയോഗിച്ചുള്ള ഇടപാടുകൾ സംബന്ധിച്ചുള്ള അന്വേഷണം ഏറെ ദുഷ‌്കരമാണെന്ന് എക്സൈസ് വ്യക്തമാക്കി.

ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക‌്സ‌് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ മയക്കുമരുന്ന‌് മാക‌്സ‌് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദവും ഉപയോഗക്രമം പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കും. 

ഒരാഴ്ചയ‌്ക്കുമുമ്പ‌്  എംഡിഎംഎ ഗുളികകളും എൽഎസ‌്ഡി സ്റ്റാമ്പുകളുമായി എറണാകുളം എക‌്സൈസ‌് സ‌്പെഷ്യൽ സ‌്ക്വാഡിന്റെ പിടിയിലായ യുവാക്കളിൽനിന്നാണ‌് സവാദ‌് ഹനീഫയെക്കുറിച്ച‌് വിവരം ലഭിച്ചത‌്. ബംഗളൂരുവിൽനിന്നും എംഡിഎംഎ എത്തിക്കുന്നത‌് ഇയാ‌ളാണെന്ന‌ും തിരിച്ചറിഞ്ഞു. എക‌്സൈസ‌് സ‌്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി ശ്രീരാജ്, പ്രിവന്റീവ് ഓഫീസർമാരായ രാം പ്രസാദ്‌, ജയൻ, സിവിൽ എക‌്സൈസ‌് ഓഫീസർമാരായ എം എം അരുൺകുമാർ, സിദ്ധാർഥൻ, പി എക‌്സ‌് റൂബൻ, രതീഷ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2VMsx0Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages