തിരുവനന്തപുരം > സംസ്ഥാനത്ത‌് എല്ലാ സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കി സർക്കാർ ഉത്തരവിറങ്ങി. സ്വയംഭരണ-ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്കും ഇത‌് ബാധകമാണ‌്. ആധാർ അധിഷ‌്ഠിത സംവിധാനമാകുമിത‌്.
എല്ലാ വകുപ്പുകളിലും 6 മാസത്തിനകവും സിവിൽ സ‌്റ്റേഷനകളിൽ 3 മാസത്തിനകവും ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണമെന്ന‌് പൊതുഭരണവകുപ്പ് ഉത്തരവിൽ നിർദേശിച്ചു. ഇതു സംബന്ധിച്ച‌് നിയോഗിച്ച ടെക‌്നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ‌് ഉത്തരവ‌്
എല്ലാത്തരം സ്ഥിരം ജീവനക്കാരെയും പഞ്ചിങ് സംവിധാനത്തിൽ ഉൾപ്പെടുത്താനാണ് നിർദേശം. നിലവിൽ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന ഓഫിസുകളിൽ പഞ്ചിങ് മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടുണ്ട‌്. നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ വൈബ്‌സൈറ്റിൽ പരാമർശിച്ചിട്ടുള്ള, യുഐഡിഎഐ അംഗീകാരമുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനമാണ് സ്ഥാപിക്കേണ്ടത്.
മെഷീനുകൾക്ക് ആവശ്യമായ ആപ്ലിക്കേഷൻ നാഷനൽ ഇൻഫർമാറ്റിക് സെന്റർ നൽകും വകുപ്പുകളും സ്ഥാപനങ്ങളും മെഷീനുകൾ നേരിട്ടോ കെൽട്രോൺ വഴിയോ വാങ്ങണം. ചെലവുകൾ ബജറ്റ് വിഹിതത്തിൽനിന്ന് കണ്ടെത്തണം. ഐടി മിഷൻ പഞ്ചിങ് മെഷീൻ സ്ഥാപിക്കുന്നതിന്റെ പുരോഗതിനിരീക്ഷിക്കും. ഓരോ വകുപ്പിലും പഞ്ചിങ് സംവിധാനം നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം വകുപ്പ് സെക്രട്ടറിമാർക്കും മേധാവികൾക്കുമാണെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2Lr73me
via IFTTT
No comments:
Post a Comment