തൃശൂർ
തൃശൂർ പൂരത്തിന്ര ചൊവ്വാഴ്ചര കൊടിയേറും. പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തിൽ പകൽ 11.30നും പാറമേക്കാവിൽ 12.05നുമാണ് കൊടിയേറ്റം. ഇരുവിഭാഗത്തിന്റെയും പുറത്തേക്കെഴുന്നള്ളിപ്പും മേളവുമായി കൊടിയേറ്റ ചടങ്ങുകൾ നടക്കുന്നതോടെ തൃശൂർ പൂരത്തിരക്കിലേക്ക്റ കടക്കും.
തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കളൽ സുന്ദരനും സുശിത്തും കൊടിമരം ഒരുക്കും. ദേശക്കാരാണ് കൊടിമരമുയർത്തുക. പകൽ മൂന്നോടെ പുറത്തേക്കെഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ കോലമേന്തും. കുമരപുരം വിനോദിന്റെ നേതൃത്വത്തിൽ നടപാണ്ടിയായെത്തി മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടികൾ ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. നാലു മണിയോടെ പടിഞ്ഞാറേച്ചിറയിലാണ് ആറാട്ട്. പാറമേക്കാവ് ക്ഷേത്രത്തിൽ 12.05നാണ് കൊടിയേറ്റം. .
from Kerala || Deshabhimani Online News http://bit.ly/2LGCoBR
via IFTTT
No comments:
Post a Comment